Oneplus ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണായ വൺപ്ലസ് ഓപ്പൺ (OnePlus Open) അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ ആദ്യത്തെ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. ആകർഷകമായ ഫോൾഡബിൾ ഡിസൈനും അതിശയിപ്പിക്കുന്ന സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.
വൺപ്ലസ് ഓപ്പൺ സ്മാർട്ട്ഫോണിന്റെ 16GB റാമും 512GB സ്റ്റോറേജുമുള്ള മോഡലിന് 1,39,999 രൂപയാണ് വില. എമറാൾഡ് ഡസ്‌ക്, വോയേജർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ ഡിവൈസ് വരുന്നത്. വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും മറ്റ് റീട്ടെയിൽ സ്റ്റോറുകളിലും ഈ ഫോൺ വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. ഫോണിന് ആകർഷകമായ ഓഫറുകളും ലഭിക്കും. 8,000 ട്രേഡ്-ഇൻ ബോണസും ഐസിഐസിഐ ബാങ്ക്, വൺകാർഡ് ഇൻസ്റ്റന്റ് ബാങ്ക് എന്നിവയിൽ 5,000 രൂപ കിഴിവും ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വാങ്ങൂ
2800 നിറ്റ്‌സ് വരെ ബ്രൈറ്റ്നസുള്ള 7.82-ഇഞ്ച് ഫ്ലെക്‌സി-ഫ്ലൂയിഡ് അമോലെഡ് മെയിൻ ഡിസ്‌പ്ലേയാണുള്ളത്. 6.31 ഇഞ്ച് വലിപ്പമുള്ള കവർ ഡിസ്‌പ്ലേയും ഫോണിലുണ്ട്. 2കെ റെസല്യൂഷനും 431 പിപിഐ പിക്സൽ ഡെൻസിറ്റിയുമാണ് ഈ ഡിസ്പ്ലയിലുള്ളത്.
രണ്ട് സ്‌ക്രീനുകളും 120Hz റിഫ്രഷ് റേറ്റുമായി വരുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഓക്സിജൻ ഒഎസ് 13.2ൽ പ്രവർത്തിക്കുന്ന ഫോൺ നാല് വർഷത്തെ പ്രധാന ആൻഡ്രോയ്ഡ് അപ്ഡേറ്റുകൾ നൽകുന്നു.
കൂടുതൽ വായിക്കൂ: Lava Blaze 2 5G: ലാവയുടെ പുതിയ താരം ലോ- ബജറ്റിൽ, അടുത്ത വാരം പ്രതീക്ഷിക്കാം…
വൺപ്ലസ് ഓപ്പണിൽ സോണിയുടെ LYT-T808 “പിക്സൽ സ്റ്റാക്ക്ഡ്” CMOS സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ ക്യാമറയ്ക്ക് 60 FPS-ൽ 4K ക്വാളിറ്റി വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും. ഫ്രണ്ട് ക്യാമറ സെറ്റപ്പിൽ 20 മെഗാപിക്സൽ പ്രൈമറി ക്യാമറയും 32 മെഗാപിക്സൽ സെക്കൻഡറി ക്യാമറയുമാണുള്ളത്.
വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിൽ 4,805 mAh ബാറ്ററിയാണുള്ളത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ഡിവൈസ് ഏകദേശം 42 മിനിറ്റിനുള്ളിൽ ബാറ്ററി 1% മുതൽ 100% വരെ ചാർജ് ചെയ്യാൻ സഹായിക്കും. ഒറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന ബാറ്ററി നൽകാൻ ഈ ഡിവൈസിന് സാധിക്കും. റീട്ടെയിൽ പാക്കേജിൽ ചാർജറും കമ്പനി നൽകുന്നുണ്ട്.