Oneplus Open New Software Update: eSIM പിന്തുണ നൽകുന്ന പുത്തൻ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുമായിOneplus Open

Updated on 19-Nov-2023
HIGHLIGHTS

OnePlus Open eSIM പിന്തുണ നൽകുന്ന ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിച്ചു വൺപ്ലസ് അവതരിപ്പിച്ചു

OnePlus Open ഫോൾഡബിൾ സ്മാർട്ട്‌ഫോൺ മറ്റൊരു പുതിയ അപ്‌ഡേറ്റും കൂടി പുറത്തിറക്കി

ടെലിഫോട്ടോ ക്യാമറയിൽ പകർത്തിയ ഫോട്ടോകളുടെ വ്യക്തത ഈ അപ്‌ഡേറ്റ് മെച്ചപ്പെടുത്തുന്നു

ഈ വർഷം ഒക്ടോബറിലാണ്OnePlus Open eSIM പിന്തുണ നൽകുന്ന ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിച്ചു വൺപ്ലസ് അവതരിപ്പിച്ചു. ഫിസിക്കൽ സിം കാർഡുകൾക്ക് പകരമുള്ള ഡിജിറ്റൽ സിമ്മാണ് eSIM. അടുത്തിടെ പുറത്തിറക്കിയ മുൻനിര സ്മാർട്ട്ഫോണുകൾ eSIM കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു ഈ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. ഇത് ഹാസൽബ്ലാഡ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്.

OnePlus Open eSIM പിന്തുണ ലഭിക്കും

ഇപ്പോൾ OnePlus Open eSIM പിന്തുണ നൽകുന്ന ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിച്ചു വൺപ്ലസ് അവതരിപ്പിച്ചു. ഫിസിക്കൽ സിം കാർഡുകൾക്ക് പകരമുള്ള ഡിജിറ്റൽ സിമ്മാണ് eSIM. അടുത്തിടെ പുറത്തിറക്കിയ മുൻനിര സ്മാർട്ട്ഫോണുകൾ eSIM കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു

OnePlus Open പുത്തൻ ക്യാമറ അപ്ഡേറ്റ്

OnePlus Open ഫോൾഡബിൾ സ്മാർട്ട്‌ഫോൺ മറ്റൊരു പുതിയ അപ്‌ഡേറ്റും കൂടി പുറത്തിറക്കി. ടെലിഫോട്ടോ ക്യാമറയിൽ പകർത്തിയ ഫോട്ടോകളുടെ വ്യക്തത ഈ അപ്‌ഡേറ്റ് മെച്ചപ്പെടുത്തുന്നുവെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. കൂടാതെ, ഫോട്ടോ, പ്രോ മോഡുകളിൽ എടുത്ത ചിത്രങ്ങളുടെ ടോണും വർണ്ണ കൃത്യതയും മെച്ചപ്പെട്ടു.

eSIM പിന്തുണ നൽകുന്ന പുത്തൻ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുമായി Oneplus Open

OnePlus ഡിസ്‌പ്ലേയും പ്രോസസറും

വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിൽ 2800 നിറ്റ്സ് വരെ ബ്രൈറ്റ്നസുള്ള 7.82 ഇഞ്ച് ഫ്ലെക്‌സി-ഫ്ലൂയിഡ് അമോലെഡ് മെയിൻ ഡിസ്‌പ്ലേയാണുള്ളത്. ഫോണിന്റെ കവർ ഡിസ്പ്ലേ 6.31-ഇഞ്ച് വലിപ്പമുള്ളതാണ്. 2കെ റെസല്യൂഷനും 431 പിപിഐ പിക്സൽ ഡെൻസിറ്റിയുമുള്ള ഡിസ്പ്ലെയാണ് ഇത്. രണ്ട് ഡിസ്പ്ലേകൾക്കും 120Hz വരെ റിഫ്രഷ് റേറ്റും ഉണ്ട്. 16 GB വരെ റാമും 512 GB സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ്.

വൺപ്ലസ് ഓപ്പൺ ക്യാമറ

മൂന്ന് പിൻക്യാമറകളാണ് വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിലുള്ളത്. സോണിയുടെ LYT-T808 “പിക്സൽ സ്റ്റാക്ക്ഡ്” CMOS സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 48 MP പ്രൈമറി ക്യാമറ, 64 MP ടെലിഫോട്ടോ ക്യാമറ, 48 MP അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് പിൻ ക്യാമറകൾ. ഇവയ്ക്ക് 60 FPSൽ 4K ക്വാളിറ്റി വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കും. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 MP, 20 MP ക്യാമറകളാണുള്ളത്.

കൂടുതൽ വായിക്കൂ: Best Mid-Range Smartphones under 35K: 35,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

വൺപ്ലസ് ഓപ്പൺ ഒഎസും ബാറ്ററിയും

ആൻഡ്രോയിഡ് 13 ബേസ്ഡ് ഓക്‌സിജൻ ഒഎസ് 13.2ലാണ് ഈ വൺപ്ലസ് ഓപ്പൺ പ്രവർത്തിക്കുന്നത്. നാല് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഡിവൈസിന് ലഭിക്കുന്നു. 4,805 mAh ബാറ്ററിയുമായി വരുന്ന ഫോണിന് 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. ഏകദേശം 42 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. റീട്ടെയിൽ ബോക്സിൽ കമ്പനി ചാർജറും നൽകുന്നുണ്ട്.

Connect On :