Oneplus ഫോൾഡബിൾ സ്മാർട്ട് ഫോണായ Oneplus Open ഇന്ത്യയിൽ അവതരിപ്പിച്ചു. Oneplus പുറത്തിറക്കുന്ന ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണാണ് Oneplus Open. വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലോഞ്ച് ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തു. കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയും നിരവധി അപ്ഡേറ്റുകൾ വൺപ്ലസ് പുറത്ത് വിടുന്നതാണ്.
1,39,999 രൂപ മുതലായിരിക്കും ഫോണിന്റെ വില ആരംഭിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് 7.8 ഇഞ്ച് വലുപ്പം പ്രതീക്ഷിക്കാം എന്നാണ് അറിയാൻ കഴിയുന്നത്. ഔട്ടർ ഡിസ്പ്ലേയാകട്ടെ 6.31 ഇഞ്ചായാരിക്കും. രണ്ട് സ്ക്രീനുകൾക്കും 120Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുന്നതാണ്. പ്രധാന ഡിസ്പ്ലേയ്ക്ക് 2K റെസല്യൂഷനും ഉണ്ടായിരിക്കുന്നതാണ്.
സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് ആയിരിക്കും വൺപ്ലസ് ഓപ്പണിനായി കമ്പനി നൽകാൻ സാധ്യത. LPDDR5x റാമും UFS 4.0 സ്റ്റോറേജും ഫോണിന്റെ മറ്റൊരു സവിശേഷത ആയിരിക്കാൻ സാധ്യത ഉണ്ട്.
67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,800mAh ബാറ്ററിയും ഫോണിൽ ഇടം പിടിച്ചേക്കാം. ഫോണിന്റെ 16GB റാമും 1TB ഇന്റേണൽ സ്‌റ്റോജും തരുന്ന വേരിയന്റ് പുറത്തിറാക്കനും സാധ്യതയുണ്ട്.
48MP ആയിരിക്കും പ്രൈമറി സെൻസർ എന്നാണ് അറിയാൻ സാധിക്കുന്നത്. സെക്കന്ററി സെൻസറിനും 48MP തന്നെ നൽകാനും വൺപ്ലസ് ശ്രമിച്ചേക്കാം. 3x ഒപ്റ്റിക്കൽ സൂം നൽകുന്ന ടെലിഫോട്ടോ ലെൻസും ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 32MP ആയിരിക്കും ഫോണിന്റെ ഫ്രണ്ട് ക്യാമറ. മികച്ച സെൽഫികളും വീഡിയോ കോളുകളും ഇതിലൂടെ ആസ്വദിക്കാം.
കൂടുതൽ വായിക്കൂ Airtel AirFiber Plan OTT Benefits: അതിവേഗ ഇന്റർനെറ്റും ഒപ്പം OTTയുമായി Airtel AirFiber Plan
ഗാലക്സി ഇസഡ് ഫ്ലിപ് 5, മോട്ടറോളയുടെ റാസർ 40 എന്നീ ഫോൾഡബിൾ ഫോണുകൾക്ക് മികച്ച എതിരാളിയായി മാറാൻ Oneplus Open കഴിയും. അടുത്തിടെ ഓപ്പോയും ഫോൾഡബിൾ ഫോണായ ഫൈൻഡ് എൻ 3 ഫ്ലിപ് അവതരിപ്പിച്ചിരുന്നു. ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ ആണ് ഇത്. 94,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഒക്ടോബർ 22 മുതലാണ് ഫോൺ വിൽപനയ്ക്കെത്തുന്നത്.