Launch പ്രതീക്ഷിച്ചവർക്ക് നിരാശ! OnePlus Nord CE4 Lite പുറത്തിറങ്ങുമ്പോൾ Free ആയി ഫോൺ സ്വന്തമാക്കാം

Launch പ്രതീക്ഷിച്ചവർക്ക് നിരാശ! OnePlus Nord CE4 Lite പുറത്തിറങ്ങുമ്പോൾ Free ആയി ഫോൺ സ്വന്തമാക്കാം
HIGHLIGHTS

ജൂൺ 24-ന് OnePlus Nord CE4 Lite പുറത്തിറങ്ങും

ഏകദേശം 20,000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണായിരിക്കും ഇത്

Free ആയി ഫോൺ വാങ്ങാൻ ലക്കി ഡ്രോ മത്സരം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

OnePlus Nord CE4 Lite ജൂൺ 18-ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫോണിന്റെ ലോഞ്ചിന് പകരം Launch Date അപ്ഡേറ്റാണ് വന്നിരിക്കുന്നത്. ഈ പുതിയ വൺപ്ലസ് ഫോണിന് ഇനി അധികം ദിവസങ്ങൾ കാത്തിരിക്കേണ്ട. ലോഞ്ച് തീയതിയ്ക്ക് പുറമെ ഫോണിന്റെ ചില ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

OnePlus Nord CE4 Lite

ജൂൺ 24-ന് വൺപ്ലസ് നോർഡ് CE4 ലൈറ്റ് പുറത്തിറങ്ങുമെന്നാണ് സൂചന. ഫോണിന്റെ ക്യാമറ ഉൾപ്പെടെയുള്ള ചില സൂചനകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ക്യാമറ സെൻസർ, ഡിസ്പ്ലേ പാനൽ, ബാറ്ററി എന്നിവയെ കുറിച്ച് ചില സൂചനകളുണ്ട്.

OnePlus Nord CE4 Lite ഫീച്ചറുകൾ

വൺപ്ലസ് നോർഡ് ഫോണിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റുണ്ടാകും. ഇതിൽ 2,100 nits പീക്ക് ബ്രൈറ്റ്നെസ്സുള്ള ഫോണായിരിക്കുമുള്ളത്. AMOLED ഡിസ്‌പ്ലേ പാനൽ വൺപ്ലസ് ഫോണിൽ നൽകിയേക്കും.

OnePlus Nord CE4 Lite
OnePlus Nord CE4 Lite

ചിലപ്പോൾ 80W SUPERVOOC വയർഡ് ചാർജിങ് സപ്പോർട്ട് ഫോണിലുണ്ടാകും. 5,500mAh ബാറ്ററിയുടെ കരുത്തും ഫോണിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. 5W റിവേഴ്സ് ചാർജിങ് കപ്പാസിറ്റിയുള്ള ഫോണാണിത്.

ഫോണിന്റെ മെയിൻ ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഉണ്ടായിരിക്കും. പ്രൈമറി ക്യാമറയിൽ 50 മെഗാപിക്സൽ സോണി LYT-600 സെൻസറായിരിക്കും നൽകുക. ഫോണിന്റെ സെക്കൻഡറി ക്യാമറയെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.67-ഇഞ്ച് ഫുൾHD+ അമോലെഡ് ഡിസ്പ്ലേയുള്ള ഫോണാണിത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 SoC ഇതിലുണ്ടാകും. ഇതിൽ ആൻഡ്രോയിഡ് 14 OS ആയിരിക്കും സോഫ്റ്റ് വെയർ.

വില എത്രയായേക്കും?

ഏകദേശം 20,000 രൂപയ്ക്ക് താഴെ വില വരുന്ന ഫോണായിരിക്കും ഇത്. വൺപ്ലസ് നോർഡ് CE4 Lite ആമസോണിലൂടെ ആയിരിക്കും വിൽപ്പന നടത്തുന്നത്. വൺപ്ലസ് ഫോണുകളുടെ ഇ-കൊമേഴ്സ് പാർട്നറും ആമസോൺ തന്നെയാണ്. കൂടാതെ വൺപ്ലസിന്റെ ഔദ്യോഗിക സൈറ്റിലൂടെയും ഫോൺ വാങ്ങാൻ ലഭ്യമാകും.

Free ആയി ഫോൺ നേടാം…

സൗജന്യമായി വൺപ്ലസ് നോർഡ് CE4 Lite 5G വാങ്ങാം. ഇതിനായി ഒരു ലക്കി ഡ്രോ മത്സരം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രാൻഡിന്റെ ഔദ്യോഗിക സൈറ്റിലൂടെ ഈ മത്സരത്തിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള പങ്കാളികൾ ഓരോ ദിവസവും രണ്ട് കാർഡുകൾ തുറക്കണം. ഇങ്ങനെ നാല് കാർഡുകളും തുറക്കുന്നവരിൽ നിന്ന് ഭാഗ്യശാലിയെ കണ്ടെത്തും. നറുക്കെടുപ്പിലൂടെയാണ് ഇവരിൽ നിന്നും വിജയിയെ തെരഞ്ഞെടുക്കുക.

Read More: ഇതിലും കൂടുതൽ എന്താ വേണ്ടത്! Triple ക്യാമറ, Snapdragon ചിപ്‌സെറ്റുമുള്ള Motorola Edge 50 Ultra എത്തി

ജൂൺ 24 വരെ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. നറുക്കെടുപ്പിൽ പങ്കെടുത്ത് വൺപ്ലസ് വാങ്ങാൻ താൽപ്പര്യമുള്ളവർക്കുള്ള ഒഫിഷ്യൽ ലിങ്ക്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo