First Sale in India: ഏറ്റവും പുതിയ OnePlus Nord ഫോൺ വിൽപ്പനയ്ക്ക്, ആമസോൺ Prime അംഗങ്ങൾക്ക് Special ഓഫറും

First Sale in India: ഏറ്റവും പുതിയ OnePlus Nord ഫോൺ വിൽപ്പനയ്ക്ക്, ആമസോൺ Prime അംഗങ്ങൾക്ക് Special ഓഫറും
HIGHLIGHTS

താരതമ്യേന പോക്കറ്റ് ഫ്രണ്ട്‌ലി ഫോണാണ് OnePlus പുറത്തിറക്കിയിരിക്കുന്നത്

കരുത്തുറ്റ ബാറ്ററിയും AMOLED ഡിസ്പ്ലേയുമുള്ള ഫോണാണിത്

OnePlus Nord CE4 Lite 5G ആദ്യ സെയിൽ ഓഫറുകൾ അറിയാം

OnePlus Nord CE4 Lite 5G പുതിയ ബജറ്റ് ഫോണാണ്. 20,000 രൂപയിൽ താഴെ വിലയാണ് ഈ സ്മാർട്ഫോണിന് വരുന്നത്. കരുത്തുറ്റ ബാറ്ററിയും AMOLED ഡിസ്പ്ലേയുമാണ് ഈ 5G ഫോണിലുള്ളത്. ജൂൺ 24-നായിരുന്നു സ്മാർട്ഫോണിന്റെ ലോഞ്ച്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ജൂൺ 27-ന് ഫോണിന്റെ First Sale ആരംഭിക്കുന്നു.

OnePlus Nord CE4 Lite 5G

താരതമ്യേന പോക്കറ്റ് ഫ്രണ്ട്‌ലി ഫോണാണ് OnePlus പുറത്തിറക്കിയിരിക്കുന്നത്. Sony LYT600 സെൻസറും OIS സപ്പോർട്ടും ക്യാമറയ്ക്കുണ്ട്. ഫോണിനെ 2024-ലെ മികച്ച ഫോണുകളിലേക്ക് ചേർക്കുന്നതിന് അക്വാ ടച്ച് ഫീച്ചറുമുണ്ട്. വരാനിരിക്കുന്ന പല ഫോണുകളും ഈ ഫീച്ചർ പരീക്ഷിക്കുകയാണ്. വൺപ്ലസ് വളരെ നേരത്തെ അക്വാ ടച്ച് ഫീച്ചർ അവതരിപ്പിച്ചു.

OnePlus Nord CE4 Lite 5G storage
#OnePlus Nord CE4 Lite 5G

OnePlus Nord CE4 Lite സ്പെസിഫിക്കേഷൻ

ഫോണിന്റെ വിൽപ്പനയും ഇന്ന് ലഭിക്കുന്ന ഓഫറുകൾക്കും മുമ്പേ പ്രത്യേകതകൾ നോക്കാം.

ഡിസ്പ്ലേ

വൺപ്ലസ് നോർഡ് CE 4 5G-ൽ 6.67-ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇതിന് 1080 x 2400 പിക്സൽ റെസല്യൂഷനുണ്ട്. ഫുൾ എച്ച്‌ഡി+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ സ്മാർട്ഫോണിലുണ്ട്. 120Hz റീഫ്രെഷ് റേറ്റും 2100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സുമുള്ള ഫോണാണിത്.

ഫോണിലെ എടുത്തുപറയേണ്ട പ്രത്യേകത അക്വാ ടച്ച് ഫീച്ചറാണ്. നനഞ്ഞ കൈ കൊണ്ട് പോലും സുഗമമായ എക്സ്പീരിയൻസ് ഇതിൽ ലഭിക്കും.

പ്രോസസർ

മുമ്പ് വന്ന നോർഡ് സീരീസിലെ ഫോണുകളിലെ സമാന പ്രോസസറാണ് ഇതിലുള്ളത്. സ്നാപ്ഡ്രാഗൺ 695 6nm SoC ആണ് ഫോണിന് പെർഫോമൻസ് തരുന്നത്.

ക്യാമറ

50MP സോണി LYT600 സെൻസറാണ് നോർഡ് സിഇ 4 ലൈറ്റിലുള്ളത്. OIS സപ്പോർട്ടുമുള്ള വലിയ ക്യാമറ യൂണിറ്റ് വൺപ്ലസ് നൽകിയിരിക്കുന്നു. 2MP മാക്രോ ലെൻസും ഫോണിലുണ്ട്. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 16 മെഗാപിക്സൽ ആണ്.

സോഫ്റ്റ് വെയർ

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 14-ൽ പ്രവർത്തിക്കുന്നു. സ്മാർട് കട്ട്ഔട്ട് ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്നതാണ് ഓക്സിജൻ OS 14. 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.

സെക്കൻഡറി സ്പീക്കറായി ഡിസ്‌പ്ലേയ്‌ക്ക് മുകളിൽ ഒരു ഇയർപീസ് ഉണ്ട്. വൺപ്ലസ് നോർഡ് ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 3.5 എംഎം ഓഡിയോ ജാക്ക്, പ്രൈമറി മൈക്രോഫോൺ എന്നിവയും ഫോണിലുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ലൗഡ് സ്പീക്കർ ഗ്രില്ലും ഉൾപ്പെടുത്തിയിരിക്കുന്നു.

ബാറ്ററി, ചാർജിങ്

5,500mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റിലുള്ളത്. 80W SUPERVOOC ചാർജറും ഈ സ്മാർട്ഫോണിലുണ്ട്.

Read More: AI ഫ്ലാഗ്ഷിപ്പ് കില്ലർ Realme GT 6 ആദ്യ വിൽപ്പനയ്ക്ക്, ആകർഷക Discount ഓഫറുകളോടെ…

വിൽപ്പനയും ഓഫറുകളും

ഈ വൺപ്ലസ് ഫോണിന്റെ ബേസിക് മോഡൽ 8GB/128GB വേരിയന്റാണ്. ഇതിന് 19,999 രൂപയാണ് വില. 8GB/256GB കോൺഫിഗറേഷനിലുള്ള ഫോണിന് 22,999 രൂപയുമാകും.

രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത് – മെഗാ ബ്ലൂ, സൂപ്പർ സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഈ വൺപ്ലസ് ഫോണിന് മൂന്നാമത്തെ ഒരു കളർ വേരിയന്റ് കൂടി വരുന്നുണ്ട്. അൾട്രാ ഓറഞ്ച് ഫോൺ പിന്നീട് ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജൂൺ 27 ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന തുടങ്ങും. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

ആമസോൺ വഴി ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. റിലയൻസ്, ക്രോമ വഴിയും വൺപ്ലസ് പോർട്ടലിലൂടെയും ഓൺലൈൻ പർച്ചേസ് നടക്കും. ICICI, വൺകാർഡ് കാർഡുകൾക്ക് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കുന്നു. ആമസോൺ പ്രൈം അംഗങ്ങൾക്ക് ആമസോണിൽ 1000 രൂപ കിഴിവ് ലഭിക്കുന്നു. നോർഡ് സിഇ 4 ലൈറ്റിന്റെ 128GB വേരിയന്റിനാണ് ഈ ഓഫർ.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo