വൺപ്ലസ് മിഡ്റേഞ്ച് 5G ഫോണുകൾ ജൂൺ 10നു ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 04-Jun-2021
HIGHLIGHTS

OnePlus Nord CE 5G സ്മാർട്ട് ഫോണുകൾ ഇതാ ജൂൺ 10നു വിപണിയിൽ പുറത്തിറങ്ങുന്നു

വൺപ്ലസ് നോർഡ് ഫോണുകളുടെ തുടർച്ചയായാണ് ഇപ്പോൾ പുതിയ 5ജി ഫോണുകൾ എത്തുന്നത്

വൺപ്ലസ് സ്മാർട്ട് ഫോണുകൾ ഇതാ പുതിയ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .OnePlus Nord CE 5G എന്ന സ്മാർട്ട് ഫോണുകളാണ് ജൂൺ 10നു വിപണിയിൽ പുറത്തിറക്കുന്നത് .വൺപ്ലസിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇപ്പോൾ OnePlus Nord CE 5G ഫോണുകളുടെ വിവരങ്ങൾ അറിയിച്ചിരിക്കുന്നത് .

അതുപോലെ തന്നെ വൺപ്ലസ്സിൽ നിന്നും കൂടുതൽ സ്മാർട്ട് ഫോണുകൾ ഈ വർഷം വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .OnePlus Nord 200 5G എന്ന സ്മാർട്ട് ഫോണുകളും ഈ വർഷം വിപണിയിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് .ഒഫീഷ്യൽ ആയി അറിയിച്ചിട്ടില്ലെങ്കിലും ഒരു ചെറിയ സൂചനകൾ ഇതിന്റെ പ്രോസ്സസറുകളിൽ ലഭിച്ചട്ടുണ്ട് .

https://twitter.com/PeteLau/status/1397906702276640768?ref_src=twsrc%5Etfw

ചിലപ്പോൾ ഈ വൺപ്ലസ് 5ജി സ്മാർട്ട് ഫോണുകൾ  MediaTek Dimensity 1200 പ്രോസ്സസറുകളിലാകും വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ മറ്റൊരു സവിശേഷത എന്നത് ഈ ഫോണുകളും വൺപ്ലസ് നോർഡ് ഫോണുകളെ പോലെ  25000 രൂപ റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ തന്നെയാകും .  

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :