അങ്ങനെ കാത്തിരുന്ന OnePlus Nord CE 4 Lite പുറത്തിറങ്ങി. 2024 ഏപ്രിലിൽ സമാരംഭിച്ച നോർഡ് CE 4-ലേക്ക് പുതിയൊരു ഫോൺ കൂടിയെത്തി. ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്ന 5G ഫോണിന് 20,000 രൂപയ്ക്കും താഴെയാണ് വില.
Snapdragon 695 പ്രൊസസറാണ് ഈ OnePlus 5G-യിലുള്ളത്. ഫാസ്റ്റ് ചാർജിങ്ങിനൊപ്പം റിവേഴ്‌സ് ചാർജിങ് ഫീച്ചറും ലഭിക്കുന്നു. OIS സപ്പോർട്ടും Sony LYT-600 സെൻസറുമുള്ള ഫോണാണിത്.
6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. 120Hz റീഫ്രെഷ് റേറ്റ് ഫോൺ സ്ക്രീനിനുണ്ട്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 2,100 nits വരെ പീക്ക് ബ്രൈറ്റ്നെസ്സും ലഭിക്കുന്നു. ഇത് ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് മികച്ചതായിരിക്കും.
സ്നാപ്ഡ്രാഗൺ 695 ആണ് ഈ ബജറ്റ് ഫോണിലെ പ്രോസസർ. ഇത് അഡ്രിനോ 619 GPU-വുമായി കണക്റ്റ് ചെയ്തിരിക്കുന്നു. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്. ഇത് OxygenOS 14.0 സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്നു.
50MP Sony LYT-600 സെൻസറാണ് പ്രൈമറി ക്യാമറയായുള്ളത്. ഇതിന് OIS സപ്പോർട്ടും ലഭിക്കുന്നു. 2MP മാക്രോ ലെൻസ് കൂടി ചേർന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. സെൽഫികൾക്കായി 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
Read More: ഫ്ലാഗ്ഷിപ്പ് ഫോൺ 49,999 രൂപയ്ക്ക് വാങ്ങിയാലോ! പുതിയ Motorola Edge 5G ആദ്യ വിൽപ്പന തുടങ്ങി
വൺപ്ലസ് നോർഡ് CE4 ലൈറ്റിൽ 5,500mAh ബാറ്ററിയാണുള്ളത്. 80W SUPERVOOC ചാർജറും ഈ സ്മാർട്ഫോണിലുണ്ട്. ഇതുകൂടാതെ ഫോണിൽ റിവേഴ്‌സ് ചാർജിംഗ് ഫീച്ചറും ലഭ്യമാണ്. 50 മിനിറ്റിൽ 100 ശതമാനം ചാർജാകുമെന്നാണ് കമ്പനി ഉറപ്പുനൽകുന്നത്. ഓഡിയോ ഉപകരണങ്ങൾക്കായി 3.5mm ജാക്കും ഇതിലുണ്ട്.
19,999 രൂപയ്ക്കാണ് വൺപ്ലസ് നോർഡ് CE 4 ലൈറ്റ് 5G പുറത്തിറങ്ങിയത്. 8GB+128GB വേരിയന്റിന്റെ വിലയാണിത്. ഇതിൽ മറ്റൊരു വേരിയന്റ് കൂടിയുണ്ട്. 8GB+256GB സ്റ്റോറേജുള്ള ഫോണാണിത്. 256ജിബി വേരിയന്റിന് 22,999 രൂപയാണ് വില വരുന്നത്.
ജൂൺ 27 മുതൽ ആമസോൺ, റിലയൻസ്, ക്രോമ വഴി വിൽക്കും. കമ്പനിയുടെ പോർട്ടൽ, മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇത് ലഭ്യമാക്കുന്നു. സൂപ്പർ സിൽവർ, മെഗാ ബ്ലൂ, അൾട്രാ ഓറഞ്ച് ഷേഡുകളിലാണ് ഫോണുള്ളത്. 1000 രൂപയുടെ ബാങ്ക് ക്രെഡിറ്റ് കാർഡ് കിഴിവും ഈ ഫോണിന് ലഭിക്കുന്നതാണ്.