OnePlus Nord CE 4 launched: Snapdragon പ്രോസസറും സ്മൂത്ത് ഡിസ്പ്ലേയും 100W ചാർജിങ്ങും, ഏപ്രിലിന്റെ ആദ്യ ഫോൺ| TECH NEWS

OnePlus Nord CE 4 launched: Snapdragon പ്രോസസറും സ്മൂത്ത് ഡിസ്പ്ലേയും 100W ചാർജിങ്ങും, ഏപ്രിലിന്റെ  ആദ്യ ഫോൺ| TECH NEWS
HIGHLIGHTS

മിഡ് റേഞ്ച് ബജറ്റുകാർക്കായി OnePlus Nord CE 4 എത്തി

ഗെയിമിങ്ങിലും മൾട്ടി ടാസ്കിങ്ങിലും വൺപ്ലസ് നോർഡ് സിഇ 4 നിരാശപ്പെടുത്തില്ല

CPU, GPU എന്നിവയിൽ മുൻഗാമികളേക്കാൾ വിപുലീകരിച്ച പെർഫോമൻസുണ്ടാകും

ഏപ്രിലിന്റെ ആദ്യ ഫോണുമായി OnePlus Nord CE 4 എത്തി. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള നൂതന ഫീച്ചറുകളുമായാണ് വൺപ്ലസ് എത്തിയിരിക്കുന്നത്. മിഡ് റേഞ്ച് ബജറ്റുകാർക്കുള്ള സ്മാർട്ഫോണാണിത്. Snapdragon 7 ജെൻ 3 ചിപ്‌സെറ്റ് ഉൾപ്പെടുത്തി വന്നിട്ടുള്ള ഫോണിൽ നിരവധി അപ്ഗ്രേഡുകളുണ്ട്.

CPU, GPU എന്നിവയിൽ മുൻഗാമികളേക്കാൾ വിപുലീകരിച്ച പെർഫോമൻസ് പ്രതീക്ഷിക്കാം. ഗെയിമിങ്ങിലും മൾട്ടി ടാസ്കിങ്ങിലും വൺപ്ലസ് നോർഡ് സിഇ 4 നിരാശപ്പെടുത്തില്ല. OnePlus 5G Phone ഫോണിന്റെ പ്രത്യേകതകളെന്താണെന്ന് നോക്കാം. ഫോണിന്റെ വേരിയന്റുകളും വിലയും വിൽപ്പനയും വിശദമായി അറിയാം.

OnePlus Nord CE 4
OnePlus നോർഡ് CE 4

OnePlus Nord CE 4 5G

OnePlus Nord CE 4 ഏപ്രിൽ 1ന് ഔദ്യോഗികമായി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 24,000 രൂപയിലാണ് വില ആരംഭിക്കുന്നത്. റെഡ്മി നോട്ട് 13 പ്രോ, റിയൽമി 12 പ്രോ എന്നിവയ്ക്ക് ഇവനൊരു എതിരാളിയാകും. നതിങ് ഫോൺ 2a ഫോണിനോട് വരെ മത്സരിച്ചേക്കും. വിലയിലേക്ക് കടക്കുന്നതിന് മുമ്പ് ഫോണിന്റെ ഫീച്ചറുകൾ നോക്കാം.

OnePlus Nord CE 4 ഫീച്ചറുകൾ

ഡിസ്പ്ലേ: 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഈ വൺപ്ലസ് ഫോണിനുള്ളത്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് ലഭിക്കും. സ്മൂത്ത് സ്ക്രോളിങ്ങിന് പറ്റിയ ഫീച്ചറാണ് ഈ റീഫ്രെഷ് റേറ്റ്. ഫ്ലാറ്റ് ഡിസ്‌പ്ലേയും കനംകുറഞ്ഞ ഡിസൈനുമാണ് നോർഡ് സിഇ 4ലുള്ളത്.

പ്രോസസർ: ഒക്ട കോർ പ്രോസസറാണ് ഇതിലുള്ളത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പവറിലാകട്ടെ, ബാറ്ററി ലൈഫിലാകട്ടെ ഈ ചിപ്പ് അനുയോജ്യമാണ്. ക്വാൽകോം എഐ എഞ്ചിൻ ഇതിലുണ്ട്.

ക്യാമറ: 50MP മെയിൻ സെൻസറും 8MP അൾട്രാ-വൈഡ് ലെൻസുമാണ് ഫോണിലുള്ളത്. റിയർ ക്യാമറയിൽ സോണമി LYT-600 സെൻസറാണുള്ളത്. ഇതിന്റെ മുൻവശത്ത് 16 എംപി ഷൂട്ടർ നൽകിയിരിക്കുന്നു.

ബാറ്ററി, ചാർജിങ്: 100W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിൽ 5500mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. OnePlus OxygenOS 14 വേർഷനാണ് ഒഎസ്. വൺപ്ലസ് മൂന്ന് OS അപ്‌ഡേറ്റുകൾ കൂടി വാഗ്ദാനം ചെയ്തിരിക്കുന്നു.

Read More: April Fool അല്ല, 50 ദിവസത്തേക്ക് Free! Reliance Jio ഫാസ്റ്റ് ഡാറ്റ

വിലയും വിൽപ്പനയും

2 വേരിയന്റുകളിലാണ് OnePlus Nord CE 4 എത്തിയിട്ടുള്ളത്. എന്നാൽ രണ്ടിന്റെയും റാം 8GBയാണ്. സ്റ്റോറേജിലാണ് വ്യത്യാസം. 8GB+ 128GB മോഡലിന് 24,999 രൂപയാണ് വില. 8GB + 256GB വൺപ്ലസ്സിന് 26,999 രൂപയുമാകും. ഫോണിന്റെ ആദ്യ വിൽപ്പന ഏപ്രിൽ 4ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും സെയിൽ നടക്കുക. വൺപ്ലസിന്റെ നോർഡ് ബഡ്സ് 2r എക്സ്ചേഞ്ച് ബോണസ് ഓഫറായി ആദ്യ സെയിലിൽ ലഭിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo