2500Rs Discount: 108MP ക്യാമറയുള്ള OnePlus 5G ഫോണിന്റെ വില വെട്ടിക്കുറച്ചു
OnePlus Nord CE 3 Lite വിലക്കിഴിവിൽ വാങ്ങാൻ ഇതാ സുവർണാവസരം
ഡിസൈനിലും ഡിസ്‌പ്ലേയിലും സോഫ്റ്റ്‌വെയറിലുമെല്ലാം വേറിട്ടുനിൽക്കുന്ന ഫോണാണിത്
2500 രൂപ വിലക്കിഴിവിലാണ് ഫോൺ ഇപ്പോൾ വിൽക്കുന്നത്
ഇന്ത്യയിലെ ജനപ്രിയ ഫോൺ OnePlus Nord CE 3 Lite ലാഭത്തിൽ വാങ്ങാം. 2500 രൂപ വിലക്കിഴിവിലാണ് ഏതാനും ദിവസങ്ങളായി ഫോൺ വിൽക്കുന്നത്. ഏറ്റവും മികച്ച ഫീച്ചറുകളുള്ള വൺപ്ലസ് ഫോൺ ബജറ്റ് ലിസ്റ്റിൽ വാങ്ങാമെന്നതാണ് ഇപ്പോഴത്തെ നേട്ടം.
എന്തുകൊണ്ട് OnePlus Nord CE 3 Lite?
ഡിസൈനിലും ഡിസ്‌പ്ലേയിലും സോഫ്റ്റ്‌വെയറിലുമെല്ലാം വേറിട്ടുനിൽക്കുന്ന ഫോണാണിത്. നല്ല ക്യാമറ പെർഫോമൻസും മാന്യമായ പ്രകടനവും വൺപ്ലസ് ഇതിൽ നൽകിയിട്ടുണ്ട്. മികച്ച ബാറ്ററി ലൈഫ് ഉറപ്പാക്കാവുന്ന ഒരു 5G ഫോണെന്നും പറയാം.
ക്ലീൻ UI ഫീച്ചറും OnePlus Nord CE 3 Lite-ൽ ലഭിക്കുന്നു. കൂടാതെ സ്റ്റീരിയോ സ്പീക്കറുകൾ, ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളും ഇതിലുണ്ട്. മിഡ് റേഞ്ച് വിഭാഗത്തിലെ ഫോണിനിപ്പോൾ ഏകദേശം ബജറ്റ് ലിസ്റ്റിലുള്ള ഫോണുകളുടെ വിലയാണുള്ളത്. അതിനാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ ഡീൽ മിസ്സാക്കാതിരിക്കാൻ ശ്രമിക്കുക. വൺപ്ലസ് നോർഡ് CE 3 Lite-ന്റെ ഫീച്ചറുകളും വിലയും ഇപ്പോഴത്തെ ഓഫറും പരിശോധിക്കാം.
OnePlus Nord CE 3 Lite വില
രണ്ട് വേരിയന്റുകളിലാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് വരുന്നത്. ഇതിൽ രണ്ടെണ്ണവും 8GB റാമുള്ളവയാണ്. 21,999 രൂപയ്ക്കാണ് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് വന്നത്. 128ജിബി സ്റ്റോറേജിനാവട്ടെ 19,999 രൂപയും വിലയാകുന്നു. ക്രോമാറ്റിക് ഗ്രേയിലും പെപ്പി പാസ്റ്റൽ ലൈം നിറത്തിലുമായിരുന്നു ഫോണുകൾ വന്നത്.
2,500 രൂപയുടെ ഓഫർ
വൺപ്ലസ് നോർഡ് CE 3 Lite ഇപ്പോൾ 19,499 രൂപയ്ക്ക് ലഭ്യമാണ്. 256ജിബി സ്റ്റോറേജിനാണ് 2,500 രൂപയുടെ കിഴിവുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വിലയിലാണ് ഫോൺ വിൽക്കുന്നത്. ആമസോൺ ഓഫറിനെ കുറിച്ച് അറിയാൻ, Click Here.
19,999 രൂപ വിലയുണ്ടായിരുന്ന 128ജിബി വേരിയന്റിനും ഓഫറുണ്ട്. 17,499 രൂപയാണ് ഈ വേർഷന്റെ വില. ആമസോൺ ഇന്ത്യയിൽ നിന്നും വൺപ്ലസ് ഇന്ത്യ വെബ്സൈറ്റിൽ നിന്നും ഓഫറിൽ വാങ്ങാം. ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ആമസോൺ സൈറ്റ് സന്ദർശിക്കൂ, Click Here.
വൺപ്ലസ് ഫീച്ചറുകൾ
ഡിസ്പ്ലേ: 6.73-ഇഞ്ച് FHD+ IPS LCD ഡിസ്പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റ്, 680nits വരെയുള്ള പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.
ക്യാമറ: ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള 5G ഫോൺ. 108MP Samsung HM6 പ്രൈമറി സെൻസറുണ്ട്. 2MP ഡെപ്ത് സെൻസറും 2MP മാക്രോ ലെൻസുമുണ്ട്. 16MPയുടെ ഫ്രെണ്ട് ക്യാമറ.
Read More: POCO C61 Launched: 5000mAh ബാറ്ററി ഫോണുമായി വീണ്ടും Poco, 7000 രൂപ മുതൽ! Tech News
പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 695 SoC പ്രോസസർ.
സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുന്നു.
ബാറ്ററിയും ചാർജിങ്ങും: 67W SUPERVOOC ഫാസ്റ്റ് ചാർജിങ്. 5000mAh ബാറ്ററിയുള്ള ഫോണാണിത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile