അടുത്തിടെ പുറത്തിറക്കിയ OnePlus Nord 4 First Sale ഇന്ന്. ഓഗസ്റ്റ് 2-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. AMOLED ഡിസ്‌പ്ലേയും Sony LYT600 സെൻസറുമുള്ള സ്മാർട്ഫോണാണിത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7+ Gen 3 SoC ആണ് പ്രോസസർ. മിഡ് റേഞ്ച് വിലയിൽ പ്രോസസറിലും ഡിസ്പ്ലേയിലുമെല്ലാം പ്രീമിയം പെർഫോമൻസ് ലഭിക്കും.
പുതിയ OnePlus 5G ഫോണിന്റെ ആദ്യ സെയിൽ ഓഫറുകൾ അറിയേണ്ടേ? ഒപ്പം ഫോണിന്റെ ഫീച്ചറുകളും മനസിലാക്കാം.
6.74 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ ഇതിൽ വരുന്നു. സ്ക്രീനിൽ HDR10+ ടെക്നോളജി ലഭിക്കുന്നു. 120Hz വരെ റീഫ്രഷ് റേറ്റും 2150 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. സ്നാപ്ഡ്രാഗൺ 7+ Gen 3 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 16GB വരെ റാമും 512GB സ്റ്റോറേജും ചേർന്നതാണ്.
OxygenOS 14.1-ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 14 ആണ് ഫോണിന്റെ സോഫ്റ്റ് വെയർ. 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റ് വൺപ്ലസ് നോർഡ് 4 തരുന്നു. 4 ആൻഡ്രോയിഡ് OS അപ്‌ഡേറ്റും ഇതിൽ ലഭിക്കുന്നതാണ്.
സോണി LYT600 സെൻസറുള്ള 50MP ക്യാമറയാണ് ഇതിൽ നൽകിയിട്ടുള്ളത്. സെക്കൻഡറി ക്യാമറയായി 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസുമുണ്ട്. വൺപ്ലസ് മുൻവശത്ത് 16MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.
100W SUPERVOOC ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. വൺപ്ലസ് നോർഡ് 4-ൽ 5500mAh ബാറ്ററിയുമുണ്ട്.
മൂന്ന് സ്റ്റോറേജ് വേരിയന്റുകളും മൂന്ന് കളർ വേരിയന്റുകളുമാണുള്ളത്. ഒബ്‌സിഡിയൻ മിഡ്‌നൈറ്റ്, മെർക്കുറിയൽ സിൽവർ, ഒയാസിസ് ഗ്രീൻ നിറങ്ങളിൽ ലഭ്യമായിരിക്കും. 8GB, 12GB റാം കോൺഫിഗറേഷനുകളാണ് സ്മാർട്ഫോണിനുള്ളത്.
8GB+ 128GB സ്റ്റോറേജ് മോഡലിന് 29,999 രൂപയാണ് വില. 8GB+256GB സ്റ്റോറേജ് ഫോണിന് 32,999 രൂപയുമാകും. 12GB+ 256GB വരുന്ന വൺപ്ലസ് ഫോണിന് 35,999 രൂപയാണ് വില. ആദ്യ സെയിലിൽ നിങ്ങൾക്ക് ആകർഷകമായ ബാങ്ക് ഓഫറുകൾ നേടാം.
Read More: Pixel Phone Offer: 12GB വേരിയന്റ് Google Pixel 8 Pro മോഡലിനും വമ്പൻ Discount!
ICICI ബാങ്ക്, വൺകാർഡ് ഉപയോഗിച്ച് 3,000 രൂപയുടെ കിഴിവ് ലഭിക്കും. 256GB സ്റ്റോറേജ് വേരിയന്റുകൾക്ക് മാത്രമാണ് ഈ ബാങ്ക് ഓഫർ. വൺപ്ലസ് നോർഡ് 4-ന്റെ 128GB സ്റ്റോറേജിനും ഓഫറുണ്ട്. 2,000 രൂപ ഫ്ലാറ്റ് കിഴിവാണ് ഈ വേരിയന്റുകൾക്ക് ലഭിക്കുന്നത്. ആമസോൺ വഴി ഓൺലൈൻ പർച്ചേസിന് ലഭ്യമാണ്. OnePlus.in വഴിയും മറ്റ് ഓൺലൈൻ ചാനലുകളിലൂടെയും ഇത് വിൽപ്പനയ്‌ക്കെത്തും.