OnePlus Nord 4: Snapdragon പ്രോസസറുള്ള വൺപ്ലസ് 5G First Sale, 3000 രൂപ Discount ഓഫറും

OnePlus Nord 4: Snapdragon പ്രോസസറുള്ള വൺപ്ലസ് 5G First Sale, 3000 രൂപ Discount ഓഫറും
HIGHLIGHTS

OnePlus Nord 4 ആദ്യ സെയിൽ ഓഫറുകൾ അറിയേണ്ടേ?

ക്വാൽകോം സ്നാപ്ഡ്രാഗൺ 7+ Gen 3 SoC ആണ് പ്രോസസർ

മിഡ് റേഞ്ച് വിലയിൽ പ്രോസസറിലും ഡിസ്പ്ലേയിലുമെല്ലാം പ്രീമിയം പെർഫോമൻസ് ലഭിക്കും

അടുത്തിടെ പുറത്തിറക്കിയ OnePlus Nord 4 First Sale ഇന്ന്. ഓഗസ്റ്റ് 2-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. AMOLED ഡിസ്‌പ്ലേയും Sony LYT600 സെൻസറുമുള്ള സ്മാർട്ഫോണാണിത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7+ Gen 3 SoC ആണ് പ്രോസസർ. മിഡ് റേഞ്ച് വിലയിൽ പ്രോസസറിലും ഡിസ്പ്ലേയിലുമെല്ലാം പ്രീമിയം പെർഫോമൻസ് ലഭിക്കും.

പുതിയ OnePlus 5G ഫോണിന്റെ ആദ്യ സെയിൽ ഓഫറുകൾ അറിയേണ്ടേ? ഒപ്പം ഫോണിന്റെ ഫീച്ചറുകളും മനസിലാക്കാം.

OnePlus Nord 4 സ്പെസിഫിക്കേഷൻ

6.74 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ ഇതിൽ വരുന്നു. സ്ക്രീനിൽ HDR10+ ടെക്നോളജി ലഭിക്കുന്നു. 120Hz വരെ റീഫ്രഷ് റേറ്റും 2150 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. സ്നാപ്ഡ്രാഗൺ 7+ Gen 3 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 16GB വരെ റാമും 512GB സ്റ്റോറേജും ചേർന്നതാണ്.

OnePlus Nord 4

OxygenOS 14.1-ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 14 ആണ് ഫോണിന്റെ സോഫ്റ്റ് വെയർ. 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റ് വൺപ്ലസ് നോർഡ് 4 തരുന്നു. 4 ആൻഡ്രോയിഡ് OS അപ്‌ഡേറ്റും ഇതിൽ ലഭിക്കുന്നതാണ്.

സോണി LYT600 സെൻസറുള്ള 50MP ക്യാമറയാണ് ഇതിൽ നൽകിയിട്ടുള്ളത്. സെക്കൻഡറി ക്യാമറയായി 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസുമുണ്ട്. വൺപ്ലസ് മുൻവശത്ത് 16MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.

100W SUPERVOOC ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. വൺപ്ലസ് നോർഡ് 4-ൽ 5500mAh ബാറ്ററിയുമുണ്ട്.

OnePlus Nord 4 വേരിയന്റുകൾ

മൂന്ന് സ്റ്റോറേജ് വേരിയന്റുകളും മൂന്ന് കളർ വേരിയന്റുകളുമാണുള്ളത്. ഒബ്‌സിഡിയൻ മിഡ്‌നൈറ്റ്, മെർക്കുറിയൽ സിൽവർ, ഒയാസിസ് ഗ്രീൻ നിറങ്ങളിൽ ലഭ്യമായിരിക്കും. 8GB, 12GB റാം കോൺഫിഗറേഷനുകളാണ് സ്മാർട്ഫോണിനുള്ളത്.

വിലയും വിൽപ്പനയും

8GB+ 128GB സ്റ്റോറേജ് മോഡലിന് 29,999 രൂപയാണ് വില. 8GB+256GB സ്റ്റോറേജ് ഫോണിന് 32,999 രൂപയുമാകും. 12GB+ 256GB വരുന്ന വൺപ്ലസ് ഫോണിന് 35,999 രൂപയാണ് വില. ആദ്യ സെയിലിൽ നിങ്ങൾക്ക് ആകർഷകമായ ബാങ്ക് ഓഫറുകൾ നേടാം.

Read More: Pixel Phone Offer: 12GB വേരിയന്റ് Google Pixel 8 Pro മോഡലിനും വമ്പൻ Discount!

ICICI ബാങ്ക്, വൺകാർഡ് ഉപയോഗിച്ച് 3,000 രൂപയുടെ കിഴിവ് ലഭിക്കും. 256GB സ്റ്റോറേജ് വേരിയന്റുകൾക്ക് മാത്രമാണ് ഈ ബാങ്ക് ഓഫർ. വൺപ്ലസ് നോർഡ് 4-ന്റെ 128GB സ്റ്റോറേജിനും ഓഫറുണ്ട്. 2,000 രൂപ ഫ്ലാറ്റ് കിഴിവാണ് ഈ വേരിയന്റുകൾക്ക് ലഭിക്കുന്നത്. ആമസോൺ വഴി ഓൺലൈൻ പർച്ചേസിന് ലഭ്യമാണ്. OnePlus.in വഴിയും മറ്റ് ഓൺലൈൻ ചാനലുകളിലൂടെയും ഇത് വിൽപ്പനയ്‌ക്കെത്തും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo