OnePlus ഇതാ പുതിയ OnePlus Nord 4 5G പുറത്തിറക്കി. 2024 കാത്തിരുന്ന മിഡ് റേഞ്ച് സ്മാർട്ഫോണാണ് വൺപ്ലസ് ലോഞ്ച് ചെയ്തത്. Qualcomm Snapdragon പ്രോസസറിലൂടെ മികച്ച പ്രകടനം ഫോൺ ഉറപ്പാക്കുന്നു.
ഫോട്ടോഗ്രാഫിയിലും പതിവ് പോലെ വൺപ്ലസ് വിപണിയുടെ പ്രതീക്ഷ ഉറപ്പാക്കുന്നു. സോണി LYT600 50MP OIS സെൻസറാണ് നോർഡ് സീരീസ് ഫോണിലുള്ളത്. നോർഡ് 3-ന് പിൻഗാമിയായി വന്ന ഫോണിന്റെ ഫീച്ചറുകൾ അറിയാം.
ഇതൊരു സോളിഡ് മിഡ്-റേഞ്ച് സ്മാർട്ഫോണാണെന്ന് പറയാം. മൂന്ന് വേരിയന്റുകളിലാണ് വൺപ്ലസ് നോർഡ് 4 പുറത്തിറക്കിയത്. 29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. വൺപ്ലസ് നോർഡ് 4 വിൽപ്പനയ്ക്കായി അടുത്ത മാസം വരെ കാത്തിരിക്കണം.
നെറ്റ്‌വർക്കിന് പുറത്തായാലും അതിവേഗ കണക്റ്റിവിറ്റി തരാനുള്ള ഫീച്ചർ ഇതിലുണ്ട്. ലിങ്ക്ബൂസ്റ്റ് (Linkboost) ടെക്നോളജിയിലൂടെ വൺപ്ലസ് അതിവേഗം കണക്റ്റിവിറ്റി തരുന്നതാണ്.
6.74 ഇഞ്ച് വലിപ്പമുള്ള ഫോണാണ് നോർഡ് 4 5G-യിലുള്ളത്. ഇത് Tanma U8+ OLED ഡിസ്‌പ്ലേയുള്ള ഫോണാണ്. 2772×1240 പിക്‌സൽ റെസല്യൂഷനാണ് വൺപ്ലസ് സ്ക്രീനിന് നൽകിയിട്ടുള്ളത്. 120Hz റീഫ്രെഷ് റേറ്റും 2150 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്.
ഫോണിലെ പ്രോസസർ ക്വാൽകോം സ്നാപ്ഡ്രാഗൺ 7+ Gen 3 SoC ആണ്. 12GB LPDDR5X റാമും 256GB UFS 4.0 സ്റ്റോറേജുമുള്ള ഫോണാണിത്.
മുമ്പ് പറഞ്ഞ പോലെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. ഇത് സോണി LYT600 സെൻസറുള്ള ക്യാമറയാണ്. പ്രൈമറി ക്യാമറയ്ക്ക് OIS സപ്പോർട്ടും ലഭിക്കുന്നു. 8MP അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഈ സ്മാർട്ഫോണിലുണ്ട്. മുൻവശത്ത് 16 മെഗാപിക്സലിന്റെ സെൻസറാണ് വൺപ്ലസ് അവതരിപ്പിച്ചിട്ടുള്ളത്.
Read More: പുതിയ താരം, iQoo Z9 Lite 5G പുറത്തിറക്കിയത് 12000 രൂപയിൽ താഴെ! ആദ്യ വിൽപ്പനയിൽ Free വിവോ ഇയർഫോണും
വൺപ്ലസ് നോർഡ് 4 ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്നു. 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും 4 ആൻഡ്രോയിഡ് OS അപ്‌ഡേറ്റും ലഭിക്കുന്നതാണ്.
100W SUPERVOOC ചാർജിങ്ങിനെ വൺപ്ലസ് സപ്പോർട്ട് ചെയ്യുന്നു. ഇതിന് 5500mAh ബാറ്ററിയുമുണ്ട്. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് സ്മാർട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഒബ്‌സിഡിയൻ മിഡ്‌നൈറ്റ്, മെർക്കുറിയൽ സിൽവർ, ഒയാസിസ് ഗ്രീൻ നിറങ്ങളിൽ ലഭ്യമായിരിക്കും.
മൂന്ന് വേരിയന്റുകളാണ് വൺപ്ലസ് നോർഡ് 4-ലുള്ളത്. 8GB+128GB വേരിയന്റിന് 29,999 രൂപയാകും. 8GB+256GB മോഡലിന് 32,999 രൂപയാണ് വില. 12GB+256GB സ്റ്റോറേജുള്ള ഉയർന്ന വേരിയന്റിന് 35,999 രൂപയുമാകും.
ജൂലൈ 20 മുതൽ പ്രീ-ബൂക്കിങ് ആരംഭിക്കുന്നു. ജൂലൈ 30 വരെയായിരിക്കും പ്രീ-ഓർഡർ ചെയ്യാനാകുന്നത്. ഫോണിന്റെ ആദ്യ സെയിൽ ഓഗസ്റ്റ് 2-നാണ്. പ്രീ ഓർഡറിലൂടെ 8GB മോഡലുകൾ 1000 രൂപ വിലക്കുറവിൽ വാങ്ങാം.
കൂടാതെ ഐസിഐസിഐ ബാങ്ക് കാർഡും വൺകാർഡും ആകർഷക ഓഫറുകൾ നൽകുന്നു. 3,000 രൂപയുടെ കിഴിവാണ് ഇങ്ങനെ ബാങ്ക് ഓഫറായി ലഭിക്കുക.