OnePlus Nord 3 Launch: വൺപ്ലസ് നോർഡ് 3യുടെ പുത്തൻ സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ

Updated on 21-Jun-2023
HIGHLIGHTS

വൺപ്ലസ് പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്

വൺപ്ലസ് നോർഡ് 3 എന്ന ഡിവൈസാണ് ഇന്ത്യൻ വിപണിയിൽ എത്താൻ പോകുന്നത്

ഈ ഡിവൈസ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. വൺപ്ലസ് നോർഡ് 3 (OnePlus Nord 3) എന്നി ഡിവൈസാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്. ഈ ഡിവൈസ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. 

വൺപ്ലസ് നോർഡ് 3

വൺപ്ലസ് നോർഡ് 3യുടെ ഔദ്യോഗിക ലോഞ്ച് തീയതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഫോണിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നിട്ടുണ്ട്. പുതിയ വൺപ്ലസ് നോർഡ് 3 ഫോണിന് 30,000 രൂപയിൽ താഴെയായിരിക്കും വില എന്നാണ് സൂചനകൾ. ഫോണിൽ പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനായിരിക്കും ഉണ്ടായിരിക്കുക. ഫോണിന്റെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. ഇതൊരു മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോൺ ആയിരിക്കും.

വൺപ്ലസ് നോർഡ് 3യുടെ ഡിസ്പ്ലെ

വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെ ഫുൾ എച്ച്ഡി+ റെസല്യൂഷനിലാണ് പ്രവർത്തിക്കുന്നത്. നോർഡ് സീരീസിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള ഫോണായിരിക്കും ഇത്. അതുകൊണ്ട് തന്നെ ഡിസ്പ്ലെയ്ക്ക് ഉയർന്ന റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും. പാനലിന് 120Hz റിഫ്രഷ് റേറ്റ് വരെയാണ് പ്രതീക്ഷിക്കുന്നത്. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് ഫോൺ മീഡിയടെക് ഡൈമൻസിറ്റി 9000 ചിപ്‌സെറ്റിന്റെ കരുത്തി ആയിരിക്കും പ്രവർത്തിക്കുന്നത്.

വൺപ്ലസ് നോർഡ് 3യുടെ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഈ ഡിവൈസിൽ 50 മെഗാപിക്സൽ സോണി IMX766 സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉണ്ടായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

വൺപ്ലസ് നോർഡ് 3യുടെ ബാറ്ററി

വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിൽ 4,500mAh ബാറ്ററിയായിരിക്കും ഉണ്ടാവുക. 80W ഫാസ്റ്റ് ചാർജിങ്ങോ 65W ഫാസ്റ്റ് ചാർജിങ്ങോ സപ്പോർട്ട് ചെയ്യുന്ന ബാറ്ററിയായിരിക്കും ഇതെന്നാണ് സൂചനകൾ. വൺപ്ലസ് 10ആർ സ്മാർട്ട്‌ഫോണിൽ കമ്പനി 150W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകിയിരുന്നു. അതുകൊണ്ട് വൺപ്ലസ് നോർഡ് 3യിൽ 80W ഫാസ്റ്റ് ചാർജിങ് നൽകിയാലും അതിശയിക്കാനില്ല. 

വൺപ്ലസ് നോർഡ് 3യുടെ വില

വൺപ്ലസ് നോർഡ് 3 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Connect On :