വൺപ്ലസ് നോർഡ് 2 Pac-Man എഡിഷനുകൾ വിപണിയിൽ എത്തുന്നു

വൺപ്ലസ് നോർഡ് 2 Pac-Man എഡിഷനുകൾ വിപണിയിൽ എത്തുന്നു
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ വൺപ്ലസിന്റെ പുതിയ എഡിഷനുകൾ പുറത്തിറങ്ങുന്നു

OnePlus Nord 2 Pac-Man എഡിഷനുകളാണ് ഉടൻ പ്രതീക്ഷിക്കുന്നത്

വൺപ്ലസിന്റെ പുതിയ എഡിഷനുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .OnePlus Nord 2 Pac-Man എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾ Snapdragon 778G പ്രോസ്സസറുകളിലാകും വിപണിയിൽ പുറത്തിറങ്ങുന്നത് .ജൂലൈ മാസത്തിൽ ആയിരുന്നു OnePlus Nord 2 എന്ന സ്മാർട്ട് ഫോണുകൾ  MediaTek Dimensity 1200  പ്രോസ്സസറുകളിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .ഇപ്പോൾ ഇതാ ഈ ഫോണുകൾ  Pac-Man എഡിഷനുകളും എത്തുന്നു .

ONEPLUS NORD 2 5G സവിശേഷതകൾ 

6.43 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും,90Hz റിഫ്രഷ് റേറ്റും  ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 11 -based OxygenOS 11  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ  MediaTek Dimensity 1200 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം  256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് . ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 50  മെഗാപിക്സൽ  +8 മെഗാപിക്സൽ + 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .  

സെൽഫിയിലേക്കു വരുകയെണെങ്കിൽ ഈ ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ (supports Warp Charge 65 )ഇതിനു ലഭിക്കുന്നുണ്ട് .എന്നാൽ പുതിയ എഡിഷനുകൾ 8 ജിബിയുടെ റാംമ്മിൽ പ്രതീക്ഷിക്കാവുന്നതാണ് .

 

Digit.in
Logo
Digit.in
Logo