വൺപ്ലസ് നോർഡ് 2 x Pac മാൻ എഡിഷന്റെ സെയിൽ ഇന്ന്

Updated on 16-Nov-2021
HIGHLIGHTS

വൺപ്ലസ് നോർഡ് 2 X Pac മാൻ എഡിഷന്റെ ആദ്യ സെയിൽ ഇന്ന്

37999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില

ആമസോണിൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് സെയിൽ ആരംഭിക്കുന്നതാണ്

വൻപ്ലസിന്റെ മറ്റൊരു സ്മാർട്ട് ഫോൺ എഡിഷനുകൾ കൂടി ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .വൺപ്ലസ് നോർഡ് 2 X Pac എഡിഷൻ എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഒരു വേരിയന്റിൽ മാത്രമാണ് ഇപ്പോൾ ഈ എഡിഷനുകൾ അവതരിപ്പിച്ചിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറക്കിയ മോഡലുകൾക്ക് വിപണിയിൽ 37999 രൂപയാണ് വില വരുന്നത് .ഇന്ന് സെയിലിനു എത്തുന്നതാണ് .

OnePlus Nord 2 × PAC-MAN എഡിഷൻ

ഫീച്ചറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് മികച്ച 5ജി പ്രോസ്സസറുകൾ തന്നെയാണ് നൽകിയിരിക്കുന്നത് .MediaTek Dimensity 1200-AI പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എ ഐ ട്രിപ്പിൾ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .

 ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 50  മെഗാപിക്സൽ  +8 മെഗാപിക്സൽ + 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .  കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ (supports Warp Charge 65 )ഇതിനു ലഭിക്കുന്നുണ്ട് .

 90Hz Fluid AMOLED ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് ഡ്യൂവൽ 5G സിം ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ OxygenOS 11.3 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .വില നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറക്കിയ മോഡലുകൾക്ക് വിപണിയിൽ 37999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :