വൺപ്ലസ്സിന്റെ നോർഡ് 2 CE ഫോണുകൾ വിപണിയിൽ എത്തുന്നു
OnePlus Nord 2 CE സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
ഇപ്പോൾ OnePlus Nord 2 CE ഫോണുകളുടെ ഫീച്ചറുകൾ
വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു . OnePlus Nord 2 CE എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒക്കെ തന്നെ ലീക്ക് ആകുകയുണ്ടായി .ഈ സ്മാർട്ട് ഫോണുകൾ 2022 ജനുവരി മാസ്സത്തിൽ വിപണിയിൽ പുറത്തിറങ്ങും എന്നാണ് സൂചനകൾ ലഭിക്കുന്നത് .
5ജി സപ്പോർട്ടിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങുന്നത് .MediaTek Dimensity 900 എന്ന പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില Rs 24,000 രൂപ മുതൽ Rs 28,000 രൂപവരെയാണ് .
ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .OnePlus Nord 2 CE ഫോണുകൾ 6.4-inch Full HD+ AMOLED ഡിസ്‌പ്ലേയിൽ ആകും പുറത്തിറങ്ങുക .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 6GB റാം മുതൽ 12GB റാം വരെയും കൂടാതെ 128GB സ്റ്റോറേജുകളിൽ മുതൽ 256GB സ്റ്റോറേജുകളിൽ വരെ പ്രതീക്ഷിക്കാം .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും പ്രതീക്ഷിക്കാവുന്നതാണ് .
OnePlus Ivan (Nord 2 CE) Specsheet:
•6.4" FHD+ AMOLED, 90Hz
•In-display Fingerprint
•MediaTek Dimensity 900
•6-12GB RAM
•128/256GB Storage
•Rear Cam- 64MP + 8MP Ultra-wide + 2MP macro
•Front Cam- 16MP
•4,500mAh Battery
•65W Fast Charging
•OxygenOS 12RTs appreciated!
— Yogesh Brar (@heyitsyogesh) December 13, 2021