OnePlus Nord 2 ഫോണുകൾ ഇതാ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു
ജൂലൈ 22 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ്
OnePlus 9 സീരിയസ്സുകൾക്ക് സമാനമായ ഡിസൈൻ ആണ് ഇതിനു നൽകിയിരിക്കുന്നത്
വൺപ്ലസ് ഏറ്റവും ഒടുവിൽ വിപണിയിൽ പുറത്തിറക്കിയിരുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു വൺപ്ലസ് നോർഡ് കൂടാതെ വൺപ്ലസ് നോർഡ് CE 5ജി സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് 25000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയിരുന്നു ഇത് എന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി ഈ ലിസ്റ്റിലേക്ക് എത്തുന്നു .വൺപ്ലസ് നോർഡ് 2 എന്ന സ്മാർട്ട് ഫോണുകളാണ് അത് .
വൺപ്ലസ് നോർഡ് 2 എന്ന സ്മാർട്ട് ഫോണുകൾ ജൂലൈ 22 നു വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒരു സ്മാർട്ട് ഫോണുകൾ ആണ് .അതുപോലെ തന്നെ 30000 രൂപയ്ക്ക് താഴെ പ്രതീഷിക്കാവുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നുകൂടിയാണ് വൺപ്ലസ് നോർഡ് 2 എന്ന ഈ സ്മാർട്ട് ഫോണുകൾ .മറ്റൊരു കാര്യം ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസൈൻ തന്നെയാണ് . OnePlus 9 സീരിയസ്സുകൾക്ക് സമാനമായ ഡിസൈൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .
ONEPLUS NORD 2 RUMOURED SPECIFICATIONS
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1200 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .ആൻഡ്രോയിഡിന്റെ 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയായിരിക്കും ഈ ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ONEPLUS NORD 2 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് ലഭിക്കുക .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .4,500mAhന്റെ ബാറ്ററിയും പ്രതീക്ഷിക്കാവുന്നതാണ് .