വൺ നോർഡ് 2 സ്മാർട്ട് ഫോണുകൾ വീണ്ടും പൊട്ടിത്തെറിച്ചെന്നു പരാതി
OnePlus Nord 2 ഫോണുകൾക്ക് എതിരെ വീണ്ടും പരാതി
OnePlus Nord 2 ഫോണുകൾ പൊട്ടിത്തെറിച്ചെന്നാണ് പരാതി
വൺപ്ലസ് 30000 രൂപയ്ക്ക് താഴെ വിപണിയിൽ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു OnePlus Nord 2 എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളെക്കുറിച്ചു പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമല്ല .OnePlus Nord 2 ഫോണുകൾ വീണ്ടും പൊട്ടിത്തെറിച്ചെന്നും ആളുകളുടെ ജീവൻ വെച്ച് കളിക്കല്ലെന്നും എന്ന തരത്തിൽ Suhit Sharma എന്നയാളാണ് ഇപ്പോൾ ട്വിറ്ററിൽ OnePlus Nord 2 പൊട്ടിത്തെറിച്ച ഫോട്ടോ സഹിതം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത് .ഇതിനോടകം തന്നെ നാലായിരത്തിനു മുകളിൽ റീ ട്വീറ്റുകളാണ് ഇതിനു ലഭിച്ചിരിക്കുന്നത് .
ONEPLUS NORD 2 5G സവിശേഷതകൾ
6.43 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും,90Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 11 -based OxygenOS 11 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ MediaTek Dimensity 1200 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .
മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് . ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 50 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
സെൽഫിയിലേക്കു വരുകയെണെങ്കിൽ ഈ ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ (supports Warp Charge 65 )ഇതിനു ലഭിക്കുന്നുണ്ട് .
@OnePlus_IN Never expected this from you #OnePlusNord2Blast see what your product have done. Please be prepared for the consequences. Stop playing with peoples life. Because of you that boy is suffering contact asap. pic.twitter.com/5Wi9YCbnj8
— Suhit Sharma (@suhitrulz) November 3, 2021