VIP മോഡുകളുള്ള New OnePlus ഫോൾഡ് ഫോൺ! ലെതർ ഫിനിഷ്, ക്രിംസൺ റെഡ് ഡിസൈനിൽ

VIP മോഡുകളുള്ള New OnePlus ഫോൾഡ് ഫോൺ! ലെതർ ഫിനിഷ്, ക്രിംസൺ റെഡ് ഡിസൈനിൽ
HIGHLIGHTS

OnePlus Open Apex Edition ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ലെതർ ഫിനിഷിങ്ങിൽ ക്രിംസൺ റെഡ് കളറിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്

പുതിയ വൺപ്ലസ് ഫോൾഡ് ഫോൺ സ്റ്റോറേജിലും സോഫ്റ്റ്‌വെയർ ഫീച്ചറുകളിലും പുതുമയുള്ളതാണ്

Foldable Smartphones-ൽ പുതിയ എഡിഷനുമായി OnePlus. OnePlus Open Apex Edition ആണ് കമ്പനി പുറത്തിറക്കിയത്. ലെതർ ഫിനിഷിങ്ങിൽ ക്രിംസൺ റെഡ് കളറിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. വൺപ്ലസ് പ്രീമിയം ഫോണുകളുടെ ശ്രേണിയിലേക്കാണ് പുതിയ താരം എത്തിയിരിക്കുന്നത്.

OnePlus Open പുതിയ എഡിഷൻ

സ്റ്റാൻഡേർഡ് മോഡൽ പുറത്തിറങ്ങി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പുതിയ എഡിഷൻ. OnePlus ഓപ്പൺ അപെക്‌സ് എഡിഷന് ഒരു ലക്ഷത്തിൽ മുകളിൽ വില വരും.

OnePlus Open new edition

പുതിയ വൺപ്ലസ് ഫോൾഡ് ഫോൺ സ്റ്റോറേജിലും സോഫ്റ്റ്‌വെയർ ഫീച്ചറുകളിലും പുതുമയുള്ളതാണ്. VIP മോഡ് പോലുള്ള പുത്തൻ ഫീച്ചറുകൾ ഈ ഫോണിൽ നൽകിയിരിക്കുന്നു. 67W SuperVOOC ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. മറ്റ് ഫീച്ചറുകളും ഫോണിന്റെ വിലയും എത്രയാണെന്ന് നോക്കാം.

OnePlus Open അപെക്സ് ഫീച്ചറുകൾ

വൺപ്ലസ് ഓപ്പൺ അപെക്‌സ് എഡിഷൻ 7.82-ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണാണ്. LTPO 3.0 AMOLED ഇന്നർ ഡിസ്പ്ലേയും ഇത് ഫീച്ചർ ചെയ്യുന്നു. ഫോണിന്റെ കവർ ഡിസ്പ്ലേ 6.31 ഇഞ്ച് വലിപ്പമുള്ളതാണ്. 2K LTPO 3.0 സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ടെക്നോളജിയാണ് കവർ ഡിസ്പ്ലേയിലുള്ളത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് പ്രോസസർ. 16GB LPDDR5X റാമും 1TB UFS 4.0 സ്‌റ്റോറേജും ഇതിനുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

48-മെഗാപിക്സൽ Sony LYT-T808 CMOS പ്രൈമറി ക്യാമറയുള്ള ഫോണാണിത്. 64MP OMniVision OV64B സെൻസർ ഇതിലുണ്ട്. 6X ഇൻ-സെൻസർ സൂം സെൻസർ കൂടി ചേർന്ന് ട്രിപ്പിൾ ക്യാമറയാണ് ഫോണിലുള്ളത്. ഇതിന്റെ ഫ്രണ്ട് ക്യാമറയിൽ 20 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. കൂടാതെ 32 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഫോണിൽ വരുന്നു.

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 7 ഫീച്ചറുകളാണുള്ളത്. ബ്ലൂടൂത്ത് 5.3, GPS, GLONASS, Galileo എന്നിവയുമുണ്ട്. Beidou, A-GPS, QZSS ഓപ്ഷനുകളും ഇതിലുണ്ട്. USB ടൈപ്പ്-C പോർട്ട് ഉപയോഗിച്ചാണ് ഫോൺ കണക്റ്റ് ചെയ്തിരിക്കുന്നത്.

Read More: iQOO 5G Offer: Amazon ഫെസ്റ്റിവലിലെ Ultra പ്രീമിയം ഡിസ്കൗണ്ട് ഇതാണ്…

വൺപ്ലസ് ഓപ്പൺ അപ്പെക്സ് എഡിഷൻ 67W SuperVOOC ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇതിൽ 4,805mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

പുതിയ വൺപ്ലസ് ഫോൾഡ് ഫോണിന്റെ വില

വൺപ്ലസ് ഓപ്പൺ അപെക്‌സ് എഡിഷൻ ക്രിംസൺ ഷാഡോ നിറത്തിലാണുള്ളത്. ഇതിന് 16GB റാമും 1TB സ്റ്റോറേജുമാണ് നൽകിയിരിക്കുന്നത്. 1,49,999 രൂപയാണ് വൺപ്ലസ് ഓപ്പൺ അപ്പെക്സ് എഡിഷന്റെ വില.

ഓഗസ്റ്റ് 10 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നതാണ്. ആമസോണിലും വൺപ്ലസ് ഓൺലൈൻ സ്റ്റോറിലും ഫോൺ വിൽപ്പനയ്ക്ക് എത്തും. രാജ്യത്തെ റീട്ടെയിൽ സ്റ്റോറുകളിലും വൺപ്ലസ് ഓപ്പൺ അപ്പെക്സ് ലഭ്യമാകും.

അതേ സമയം മോഡലിന്റെ സ്റ്റാൻഡേർഡ് എഡിഷന് 1,39,999 രൂപയാണ് വില. 16GB+512GB സ്റ്റോറേജുള്ള വൺപ്ലസ് ഓപ്പണിന്റെ വിലയാണിത്. ഈ ഫോണുകൾ നിങ്ങൾക്ക് എമറാൾഡ് ഡസ്ക്, വോയേജർ ബ്ലാക്ക് നിറങ്ങളിൽ ലഭിക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo