വൺപ്ലസ് തരംഗം എത്തുന്നു ;ഇതാ 15000 രൂപ റേഞ്ച് ഫോണുകളുമായി ?

വൺപ്ലസ് തരംഗം എത്തുന്നു ;ഇതാ 15000 രൂപ റേഞ്ച് ഫോണുകളുമായി ?
HIGHLIGHTS

15000 രൂപ മുതൽ 20000 രൂപ അവരെ ഫോണുകൾ വിപണിയിൽ പ്രതീഷിക്കുന്നു

OnePlus Nord N100 കൂടാതെ Nord N10 5G ഫോണുകളാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത്

വൺപ്ലസ്സിന്റെ പുതിയ 20000 രൂപയ്ക്ക് തെഴെ  സ്മാർട്ട് ഫോണുകൾ  ഇന്ത്യൻ വിപണിയിൽ എത്തുന്നതായി സൂചനകൾ  .വൺപ്ലസ്സിന്റെ N10,N100 എന്നി മോഡലുകളാണ് ഉടൻ വിപണിയിൽ പ്രതീഷിക്കുന്നത് .കഴിഞ്ഞ വർഷം ഈ രണ്ടു സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .വൺപ്ലസിന്റെ 15000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് N100 എന്ന സ്മാർട്ട് ഫോണുകൾ .മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .

ONEPLUS NORD N10 5G-സവിശേഷതകൾ 

6.49 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .വൺപ്ലസ്സിന്റെ ഈ N10 സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 690 പ്രോസ്സസറുകളാണ്‌ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .

കൂടാതെ 512ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 10ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .OnePlus Nord N10 5G ഫോണുകൾക്ക് 64 മെഗാപിക്സൽ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് . 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 5 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ONEPLUS NORD N10 5G ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 4,300mAh ന്റെ ബാറ്ററി ലൈഫും (support for Warp Charge 30T fast-charging )ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .OnePlus Nord N10 5G ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് EUR 329 രൂപയാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 28,769 രൂപയ്ക്ക് അടുത്തും വരും .

ONEPLUS NORD N100 -സവിശേഷതകൾ 

6.52  ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600 x 720പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .വൺപ്ലസ്സിന്റെ ഈ N100  സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 460 പ്രോസ്സസറുകളാണ്‌ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 4  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .

കൂടാതെ 256 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 10ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .OnePlus Nord N100  ഫോണുകൾക്ക് 13  മെഗാപിക്സൽ + 2  മെഗാപിക്സൽ + 2പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ONEPLUS NORD N100  ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Nord N100 ഫോണുകളുടെ വിലവരുന്നത്  EUR 179 രൂപയാണ് .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 15,647 രൂപയ്ക്ക് അടുത്ത് വരും .എന്നാൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo