OnePlus Fold ഫോണായ OnePlus Open വിലക്കിഴിവിൽ വാങ്ങാം. Amazon നടത്തുന്ന മെഗാ ഷോപ്പിങ് ഫെസ്റ്റിവലിലാണ് ഓഫർ. നിലവിൽ പ്രൈം ഉപയോക്താക്കൾക്കായി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പുരോഗമിക്കുന്നു. സെപ്റ്റംബർ 27 മുതൽ എല്ലാവർക്കും ഓഫർ ലഭ്യമായി തുടങ്ങും.
Amazon Great Indian Festival-ലാണ് ഇപ്പോൾ ഓഫറുള്ളത്. ഒന്നര ലക്ഷം രൂപയ്ക്ക് അടുത്താണ് ഫോൺ വിപണിയിൽ എത്തിച്ചത്. എന്നാൽ ഓഫറിൽ OnePlus Open ഒരു ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാം.
ഇപ്പോൾ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന മടക്കാവുന്ന ഫോണാണിത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഫോണിനെ കൂടുതൽ ലാഭത്തിലാക്കുന്നു. ഇതിനൊപ്പം ആകർഷകമായ എക്സ്ചേഞ്ച് ഓഫറും കമ്പനി തരുന്നുണ്ട്. വൺപ്ലസ് ഓപ്പൺ ഫോണിന്റെ ഓഫറിനെ കുറിച്ചും പ്രത്യേകതകളും വിശദമായി അറിയാം.
6.31 ഇഞ്ച് കവർ ഡിസ്‌പ്ലേയാണ് ഈ വൺപ്ലസ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz വരെ റിഫ്രെഷ് റേറ്റുണ്ട്. ഫോണിന്റെ മെയിൻ ഡിസ്പ്ലേയ്ക്ക് 7.8 ഇഞ്ച് വലിപ്പമാണുള്ളത്.
സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രൊസസറിൽ ഫോൺ പ്രവർത്തിക്കുന്നു. ഫോണിന്റെ ഫ്രണ്ട് ക്യാമറ 48MP ആണ്. 64MP ടെലിഫോട്ടോ ലെൻസാണുള്ളത്. 48MP അൾട്രാവൈഡ് ലെൻസാണ് ഈ സ്മാർട്ഫോണിലുള്ളത്. ഇത് ട്രിപ്പിൾ ക്യാമറ യൂണിറ്റുള്ള ഫോണാണ്. ഫോണിന് രണ്ട് സെൽഫി ക്യാമറകളാണുള്ളത്. മെയിൻ ഡിസ്പ്ലേയിൽ 20MP ക്യാമറയാണുള്ളത്. കവർ സ്ക്രീനിൽ 32MP സെൽഫി ഷൂട്ടറുണ്ട്.
67W ചാർജിങ് വൺപ്ലസ് ഓപ്പൺ സപ്പോർട്ട് ചെയ്യുന്നു. 4,805 mAh ബാറ്ററിയും ഈ ഫോൾഡ് ഫോണിലുണ്ട്.
Know More: ഇന്ത്യ കാത്തിരിക്കുന്ന Mega Sale! 35000 രൂപയ്ക്ക് താഴെ ഫോണുകൾ Amazon ഓഫറിൽ…
വൺപ്ലസ് ഓപ്പണിന് ഗംഭീര വിലക്കിഴിവുണ്ട്. 16GB+512GB വേരിയന്റിന് നിലവിൽ 1,39,999 രൂപ വിലയുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് ഫോൺ ലഭ്യമാകും. നിലവിൽ, OnePlus ഓപ്പൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 99,999 രൂപയാണ്.
ഇത് നിലവിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന മടക്കാവുന്ന ഉപകരണമാക്കി മാറ്റുന്നു. ഡീൽ കൂടുതൽ മധുരമാക്കാൻ, ആമസോൺ ഒരു എക്സ്ചേഞ്ച് ഓഫർ വാഗ്ദാനം ചെയ്യുന്നു, അത് 27,700 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. പർച്ചേസിനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.