Lifetime Warranty for OnePlus: ഇന്ത്യയിൽ ഫോണുകൾക്ക് ആജീവനാന്ത വാറന്റി നൽകി OnePlus

Updated on 10-Aug-2023
HIGHLIGHTS

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് മാത്രമേ ആജീവനാന്ത വാറന്റി ലഭിക്കുകയുള്ളു

വൺപ്ലസ് സർവ്വീസ് സെന്റർ സന്ദർശിച്ചാൽ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് നൽകും

അമോലെഡ് ഡിസ്‌പ്ലേയുള്ള വൺപ്ലസ് ഫോണുകളിലാണ് പ്രശ്നം കൂടുതലായി കണ്ടത്

വൺപ്ലസ് ഒരു പുത്തൻ തുടക്കത്തിന് തയ്യാറെടുക്കുന്നു. ഗ്രീൻ സ്‌ക്രീൻ പ്രശ്‌നം നേരിടുന്ന ഉപഭോക്താക്കൾക്ക് OnePlus ഇന്ത്യ ആജീവനാന്ത വാറന്റി പ്രഖ്യാപിച്ചു. എല്ലാ മോഡലുകളും ഈ വാറന്റിയിൽ വരുമെന്ന് കമ്പനി അറിയിച്ചു. പഴയ വൺപ്ലസ് ഫോണുകൾ മാറ്റി വാങ്ങുന്നവർക്ക് പ്രത്യേക കിഴിവുകളും കമ്പനി നൽകുന്നുണ്ട്.

അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ 30,000 രൂപ വരെ കമ്പനി കിഴിവ് നൽകും

OnePlus 8 Pro, OnePlus 8T, OnePlus 9, OnePlus 9R തുടങ്ങിയവയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ OnePlus ഇന്ത്യയ്ക്ക് കഴിയില്ല. കാരണം, പ്രശ്നം ഇല്ലാതാക്കാൻ ഈ ഫോണുകൾക്ക് സ്പെയർ പാർട്സ് ഇല്ലെന്ന് കമ്പനി അറിയിച്ചു. ഇത്തരം ഫോണുകൾ ഉപയോഗിക്കുന്നവർ പുതിയ വൺപ്ലസ് ഫോണുകളിലേക്ക് പ്രത്യേകിച്ച് വൺപ്ലസ് 10R-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ 30,000 രൂപ വരെ കമ്പനി കിഴിവ് നൽകും. 5,000 രൂപ മുതൽ 10,000 രൂപ വരെ നൽകി നിങ്ങൾക്ക് പുതിയ വൺപ്ലസ് 10ആർ വാങ്ങാം.

ആജീവനാന്ത വാറന്റി ഇന്ത്യയിൽ മാത്രം

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് മാത്രമേ ആജീവനാന്ത വാറന്റി ലഭിക്കുകയുള്ളു. ഏറ്റവും അടുത്തുള്ള വൺപ്ലസ് സർവ്വീസ് സെന്റർ സന്ദർശിച്ചാൽ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് നൽകുമെന്നും വൺപ്ലസ് വ്യക്തമാക്കി. തിരഞ്ഞെടുത്ത വൺപ്ലസ് 8, വൺപ്ലസ് 9 സീരീസ് ഫോണുകളിൽ നിന്നും പുതിയ സ്മാർട്ട്ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർക്ക്‌ വൗച്ചറും വൺപ്ലസ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ വൺപ്ലസ് സ്മാർട്ട്ഫോണുകളിൽ ഗ്രീൻ സ്ക്രീൻ പ്രശ്നം 
വന്ന എല്ലാ ഡിവൈസുകൾക്കും കമ്പനി ഇപ്പോൾ ലൈഫ് ടൈം സ്‌ക്രീൻ വാറന്റി നൽകുന്നുവെന്നും വൺപ്ലസ് അധികൃതർ അറിയിച്ചു.

ഫോൺ അപ്ഗ്രേഡ് ചെയ്യുമ്പോൾ ലഭിക്കുന്ന വൗച്ചറുകൾ

വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഗ്രീൻ ലൈൻ പ്രശ്നം ഉണ്ടെങ്കിൽ പുതിയ വൺപ്ലസ് ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ 25,500 രൂപയുടെ വൗച്ചർ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് 20,000 രൂപയുടെ വൗച്ചറാണ് ലഭിക്കുന്നത്. വൺപ്ലസ് 9, വൺപ്ലസ് 9ടി എന്നിവയ്ക്ക് യഥാക്രമം 23,500 രൂപയും 19,000 രൂപയുമുള്ള വൌച്ചർ ലഭിക്കുന്നു. ഈ ഓഫറുകളെല്ലാം പുതിയ വൺപ്ലസ് ഫോൺ വാങ്ങുമ്പോഴാണ് ലഭിക്കുക എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

വൺപ്ലസ് 10R എന്ന ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്താൽ

വൺപ്ലസ് 10ആർ എന്ന പുതിയ ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിൽ, 4,500 രൂപയുടെ അധിക ഓഫറും ലഭിക്കും. മുകളിൽ സൂചിപ്പിച്ച ഓരോ ഫോണുകൾക്കും ലഭിക്കുന്ന ഓഫറിന് പുറമേയാണ് ഈ കിഴിവ്. 34,999 രൂപ മുതൽ 39,999 രൂപ വരെ വിലയുള്ള വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഇതോടെ കുറഞ്ഞ വിലയിൽ ലഭിക്കും. വൺപ്ലസ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കാണ് ഗ്രീൻ സ്‌ക്രീൻ പ്രശ്‌നം നേരിടേണ്ടി വന്നത്. ഫോണുകൾ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട് എങ്കിലും ഗ്രീൻ ലൈൻ നിലനിൽക്കുന്നത് കാരണം സ്ക്രോളിങ് എക്സ്പീരിയൻസ് തടസ്സപ്പെടുകയാണ് ചെയ്യുന്നത്. അമോലെഡ് ഡിസ്‌പ്ലേയുള്ള വൺപ്ലസ് ഫോണുകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടത്.

Connect On :