ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസിലാണ് പ്രവർത്തിക്കുന്നത്
OnePlus-ൽ നിന്ന് ഒരു പുതിയ ഫോൺ OnePlus Ace3 ഉടൻ പുറത്തിറങ്ങാൻ പോകുന്നു. ഈ സ്മാർട്ഫോണിനെ കുറിച്ചുള്ള നിരവധി റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. ചൈനയിൽ OnePlus S3 എന്ന പേരിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്.
OnePlus Ace 3 ഡിസ്‌പ്ലേയും പ്രോസസറും
മെറ്റൽ ഫ്രെയിം ആയിരിക്കും ഈ ഫോണിന്. 1.5k കർവ്ഡ് മെറ്റൽ ഡിസ്‌പ്ലേയുമുണ്ട്. OnePlus Ace3 സ്മാർട്ട്‌ഫോണിന് സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC പ്രോസസറും 16GB റാമും നൽകും. OnePlus Ace3 സ്മാർട്ട്‌ഫോണിന് 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും. 50എംപി പ്രൈമറി സെൻസറും ഇതിലുണ്ട്. ഗൺമെറ്റൽ ഗ്രേ ഗ്ലാസ് ബോഡിയുള്ള മെറ്റൽ ഫ്രെയിമുമായി വരുന്നു. PjD110 സിംഗിൾ-കോർ സ്‌കോർ 1597 പോയിന്റും മൾട്ടി-കോർ സ്‌കോർ 5304 പോയിന്റും നേടി. ഇത് ആൻഡ്രോയിഡ് 13ലും പ്രവർത്തിക്കുന്നു.
OnePlus Ace 3 ക്യാമറ
OIS-ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയോടെയാണ് ക്യാമറ വരുന്നത്. 8MP അൾട്രാ വൈഡ് ആംഗിൾ സെൻസറും 32MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഇതുകൂടാതെ, ഈ ഫോൺ 16MP മുൻ ക്യാമറയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.