ഈ വില നിങ്ങൾ പ്രതീക്ഷിച്ചോ ;വൺപ്ലസ് 9RT ഇതാ പുറത്തിറങ്ങുന്നു

Updated on 11-Oct-2021
HIGHLIGHTS

OnePlus 9RT സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

50 മെഗാപിക്സൽ ക്യാമറകളിൽ ആണ് ഈ ഫോണുകൾ എത്തുന്നത്

120Hz റിഫ്രഷ് റേറ്റും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം

വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു . OnePlus 9RT എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം OnePlus 9RT എന്ന സ്മാർട്ട് ഫോണുകൾ ആണ് ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത്  .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 6.55 ഇഞ്ചിന്റെ FHD+ SUPER AMOLED ഡിസ്‌പ്ലേയിൽ തന്നെ പുറത്തിറങ്ങുവാനാണ് സാധ്യത .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റ് കൂടാതെ Corning Gorilla Glass 5 പ്രൊട്ടക്ഷൻ എന്നിവയും ONEPLUS 9RT ഫോണുകളിൽ ലഭിക്കുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ  4,500mAhന്റെ ബാറ്ററി ലൈഫിൽ ആണ് എത്തുക .

അതുപോലെ തന്നെ ഈ ഫോണുകൾക്ക് 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നുണ്ട് എന്നാണ് സൂചനകൾ .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിലും & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുദ്ധേ സ്റ്റോറേജുകളിലും വിപണിയിൽ എത്തുന്നതായിരിക്കും .

അതുപോലെ തന്നെ 50 മെഗാപിക്സലിന്റെ ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ ഉണ്ടാകും എന്നാണ് സൂചനകൾ .പ്രതീക്ഷിക്കുന്ന വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ ആരംഭ വില 23330 രൂപമുതൽ ആകുവാൻ ആണ് സാധ്യത .ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 23,300 രൂപമുതൽ 34,900 രൂപവരെ വില ആണ് പ്രതീക്ഷിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :