വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു . OnePlus 9RT എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം OnePlus 9RT എന്ന സ്മാർട്ട് ഫോണുകൾ October 15 ആണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 6.55 ഇഞ്ചിന്റെ FHD+ SUPER AMOLED ഡിസ്‌പ്ലേയിൽ തന്നെ പുറത്തിറങ്ങുവാനാണ് സാധ്യത .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റ് കൂടാതെ Corning Gorilla Glass 5 പ്രൊട്ടക്ഷൻ എന്നിവയും ONEPLUS 9RT ഫോണുകളിൽ ലഭിക്കുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫിൽ ആണ് എത്തുക .
അതുപോലെ തന്നെ ഈ ഫോണുകൾക്ക് 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നുണ്ട് എന്നാണ് സൂചനകൾ .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിലും & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുദ്ധേ സ്റ്റോറേജുകളിലും വിപണിയിൽ എത്തുന്നതായിരിക്കും .
പ്രതീക്ഷിക്കുന്ന വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങുന്ന വേരിയന്റുകൾക്ക് 34,000 രൂപയാകുവാനാണ് സാധ്യത .അതുപോലെ തന്നെ 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങുന്ന മോഡലുകൾക്ക് 37,700 രൂപയ്ക്ക് അടുത്തും വരും .