അതിശയിപ്പിക്കുന്ന വിലയിൽ എത്തിയ വൺപ്ലസ് 9R ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കാം

അതിശയിപ്പിക്കുന്ന വിലയിൽ എത്തിയ വൺപ്ലസ് 9R ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കാം
HIGHLIGHTS

വൺപ്ലസ് 9R സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആമസോണിൽ

5ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്

വൺപ്ലസ് പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .വൺപ്ലസ് 9R, വൺപ്ലസ് 9 കൂടാതെ വൺപ്ലസ് 9 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .പെർഫോമൻസിനും മുൻഗണന നൽകികൊണ്ട് തന്നെയാണ് വൺപ്ലസ് പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  5ജി സപ്പോർട്ടും ലഭിക്കുന്നതാണ് .ഇതിൽ വൺപ്ലസ് 9r സ്മാർട്ട് ഫോണുകൾ ഇന്ന്  സെയിലിനു എത്തുന്നതാണ് .  ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .

ONEPLUS 9R SPECIFICATIONS

 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 870 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ  12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും (Warp Charge 65 fast charging out-of-the-box) കാഴ്ചവെക്കുന്നുണ്ട് .39,999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .ഏപ്രിൽ 14 നു ആണ് ഇതിന്റെആദ്യ സെയിൽ ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo