വൺപ്ലസ് 9R സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആമസോണിൽ
വൺപ്ലസ് 9R സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആമസോണിൽ
5ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്
വൺപ്ലസ് പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .വൺപ്ലസ് 9R, വൺപ്ലസ് 9 കൂടാതെ വൺപ്ലസ് 9 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .പെർഫോമൻസിനും മുൻഗണന നൽകികൊണ്ട് തന്നെയാണ് വൺപ്ലസ് പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 5ജി സപ്പോർട്ടും ലഭിക്കുന്നതാണ് .ഇതിൽ വൺപ്ലസ് 9r സ്മാർട്ട് ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നതാണ് . ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .
ONEPLUS 9R SPECIFICATIONS
6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 870 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ + 16 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും (Warp Charge 65 fast charging out-of-the-box) കാഴ്ചവെക്കുന്നുണ്ട് .39,999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .ഏപ്രിൽ 14 നു ആണ് ഇതിന്റെആദ്യ സെയിൽ ആരംഭിക്കുന്നത് .