digit zero1 awards

6.7 ഇഞ്ചിന്റെ QHD+OLED ഡിസ്‌പ്ലേയിൽ വൺപ്ലസ് 9 പ്രൊ എത്തുന്നു

6.7 ഇഞ്ചിന്റെ QHD+OLED ഡിസ്‌പ്ലേയിൽ വൺപ്ലസ് 9 പ്രൊ എത്തുന്നു
HIGHLIGHTS

വൺപ്ലസ് 9 സീരിയസ്സുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

അതിൽ വൺപ്ലസ് 9 പ്രൊ ഫോണുകൾ 6.7 ഇഞ്ചിന്റെ QHD+OLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഈ മാസം പുറത്തിറങ്ങുന്നു .OnePlus 9 സീരിയസ്സുകളാണ് മാർച്ച് 23 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .വൺപ്ലസ് 9 ,വൺപ്ലസ് 9 പ്രൊ,വൺപ്ലസ് 9 Lite/9R/9E എന്നി ഫോണുകളാണ് ഇത്തരത്തിൽ വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .ഒരുപാടു മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ ഫോണുകളും വിപണിയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതുകൂടാതെ OnePlus 9 Pro ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ വയർലെസ്സ് ചാർജിങ് .റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകൾ 50W വയർലെസ്സ് ഫാസ്റ്റ് ചാർജിങ്ങിൽ പുറത്തിറങ്ങുന്നു എന്നാണ് .ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ നോക്കാം .

വൺപ്ലസ് 9 സീരിയസുകളിൽ  പ്രതീക്ഷിക്കുന്നത് അതിന്റെ  65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തന്നെയാണ് .അതുപോലെ തന്നെ സോണിയുടെ IMX789  സെൻസറുകളും ഒപ്പം 4K UHD റെക്കോർഡിങ് ഒക്കെ തന്നെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .വൺപ്ലസ് 9 സ്മാർട്ട് ഫോണുകൾ ചിലപ്പോൾ  6.55 ഇഞ്ചിന്റെ ഫുൾ HD + ഡിസ്‌പ്ലേയിലായിരിക്കും പുറത്തിറങ്ങുന്നത് .

OnePlus 9 series has been showcased in new official pictures by CEO Pete Lau revealing its design, colour options and more

OnePlus 9 series has been showcased in new official pictures by CEO Pete Lau revealing its design, colour options and more

എന്നാൽ വൺപ്ലസ് 9 പ്രൊ ഫോണുകൾ 6.7 ഇഞ്ചിന്റെ QHD + സ്ക്രീൻ ഡിസ്‌പ്ലേയിലായിരിക്കും എത്തുക .ഈ രണ്ടു സ്മാർട്ട് ഫോണുകളും പഞ്ച് ഹോൾ ഡിസ്‌പ്ലേ സെൽഫി ക്യാമറകളിലാണ് വിപണിയിൽ എത്തുക .അതുപോലെ തന്നെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ വൺപ്ലസ് 9 സീരിയസ്സുകളിൽ  ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .       

അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ പ്രതീക്ഷിക്കുന്നത് Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് .വൺപ്ലസ് 9 പ്രൊ ഫോണുകളിലാണ് ഇത് പ്രതീഷിക്കുന്നത് .എന്നാൽ OnePlus 9 Pro ഫോണുകൾ ക്വാഡ് ക്യാമറകളിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സൽ + 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളിലാകും വിപണിയിൽ എത്തുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo