ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ വൺപ്ലസ് പുറത്തിറക്കി വൺപ്ലസ് 9 എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .TC അനുസരിച്ചു 25,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
Note :ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലെ ഓഫറുകൾ മറുവാനും സാധ്യതയുണ്ട്
6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് IMX766 സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .