നോക്കിയ X6 ,വൺ പ്ലസ് 6X മോഡലുകൾ മെയ് 16നു ,മെയ് 17നു നേർക്കുനേർ ?

Updated on 01-May-2018
HIGHLIGHTS

നോക്കിയയും വൺ പ്ലസ്സും കൈകോർക്കുന്നു പുതിയ മോഡലുകളുമായി .

നോക്കിയായുടെ രണ്ടു മോഡലുകളായ നോക്കിയ 7 പ്ലസ് ,നോക്കിയ 8 Sirocco കഴിഞ്ഞ ദിവസ്സം ഓൺലൈൻ ഷോപ്പുകളിൽ എത്തിയിരുന്നു .എന്നാൽ ഈ മാസം നോക്കിയ ചൈന വിപണിയിൽ മറ്റൊരു മോഡൽകൂടി പുറത്തിറക്കുന്നുണ്ട് .നോക്കിയ X എന്ന മോഡലാണ് മെയ് 16 മുതൽ എത്തുന്നത് .19:9  ഡിസ്പ്ലേ റെഷിയോയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

5.8 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .1080×2280 പിക്സൽ റെസലൂഷനും ഇതിനുണ്ട് .Qualcomm Snapdragon 636 പ്രോസസർ അല്ലെങ്കിൽ MediaTek Helio P60 ൽ ആയിരിക്കും  ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

രണ്ടു തരത്തിലുള്ള മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് എന്നാണ് സൂചനകൾ .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .12 മെഗാപിക്സലിന്റെ ഡ്യൂവൽ (Carl Zeiss lenses) ക്യാമറകളാണ് ഉള്ളത് .ഈ മാസം 16 നു ഇത് ചൈന വിപണിയിൽ പ്രതീക്ഷിക്കാം .

വൺ പ്ലസ് 5ടിയുടെ മോഡലുകൾക്ക് ശേഷം വൺ പ്ലസ് പുറത്തിറക്കുന്ന പുതിയ മോഡലുകളാണ് വൺ പ്ലസ് 6,6X  .കഴിഞ്ഞ ദിവസ്സം ഇതിന്റെ ഫോട്ടോകളും  കൂടാതെ ഇതിന്റെ കുറച്ചു സവിശേഷതകളും പുറത്തുവിടുകയുണ്ടായി .വൺ പ്ലസ് 5യുടെ സമാനമായ സവിശേഷതകൾ തന്നെയാണ് 6നു നൽകിയിരിക്കുന്നത് .ഈ മോഡലുകളും പുറത്തിറങ്ങുന്നത് 6,8 ജിബിയുടെ റാംമ്മുകളിലാണ് .ഇതിന്റെ കൂടുതൽ സവിഷേതകൾ മനസ്സിലാക്കാം.

6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .

സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .രണ്ടു മോഡലുകളെയും താരതമ്മ്യം ചെയ്യുമ്പോൾ  വൺ പ്ലസ് 5ടിയെക്കാൾ 6നു  എടുത്തുപറയാൻ കുറച്ചു പ്രധാന സവിശേഷതകൾ മാത്രമേയുള്ളു എന്നുപറയാം .എന്നാൽ ഈ മാസം 17 മുതൽ ഇത് ലോകവിപണിയിൽ എത്തുന്നു എന്നാണ് സൂചനകൾ .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :