വൺ പ്ലസ് 6T Mclaren എഡിഷൻ Vs ഹുവാവെയുടെ പി 20 പ്രൊ

Updated on 27-Dec-2018
HIGHLIGHTS

രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ ഒരു ചെറിയ താരതമ്മ്യം

ഹുവാവെയുടെ പി 20 പ്രൊ 

6.1-ഇഞ്ചിന്റെ  full-HD+ OLED ഡിസ്‌പ്ലേയാണ് ഹുവാവെയുടെ P20 Pro കാഴ്ചവെക്കുന്നത് .ഈ രണ്ടു മോഡലുകളും Kirin 970 പ്രോസസറിലാണ് പ്രവർത്തിക്കുന്നത് .Android 8.1 Oreo ലാണ് ഈ രണ്ടു മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .40+20+8MP ട്രിപ്പിൾ ക്യാമറയിലാണ് P20 Pro സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

40+20+8MP പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android v8.1 കൂടാതെ 1.8GHz Cortex A53 Kirin 970 octa core  പ്രോസസറിലാണ് പ്രവർത്തനം .4000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട്.ക്യാമറ പ്രേമികളെ പരിപൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഹുവാവെയുടെ ഈ സ്മാർട്ട് ഫോണുകൾ .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്കുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ 54,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

വൺപ്ലസ് 6T  Mclaren  എഡിഷൻ 

വൺപ്ലസിന്റെ ഈ പുതിയ എഡിഷൻ രൂപകല്പനയിലും മറ്റു ഒരേപോലെതന്നെയാണുള്ളത് .എന്നാൽ ഡിസൈനിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത് .6.41 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് . Qualcomm Snapdragon 845 ന്റെ പ്രോസസറുകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .പെർഫോമൻസിന്റെ കാര്യത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിൽ നിൽക്കുന്നു .

10 ജിബിയുടെ റാം ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതല്ല .വൺ പ്ലസിന്റെ 6T മോഡലുകളുടെ വില ആരംഭിക്കുന്നത്  37,999 രൂപമുതൽ ആണ് .എന്നാൽ  വൺപ്ലസ് 6T  Mclaren  എഡിഷന്റെ വില  50,999 രൂപയാണ് വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :