അസൂസിന്റെ സ്മാർട്ട് ഫോൺ Vs വൺ പ്ലസിന്റെ മോഡലുകൾ

Updated on 03-Dec-2018
HIGHLIGHTS

വൺ പ്ലസ് 6T Vs അസൂസിന്റെ ഗെയിമിങ് ROG സ്മാർട്ട് ഫോൺ

ഇപ്പോൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച രണ്ടു സ്മാർട്ട് ഫോണുകളാണ് അസൂസിന്റെ ഗെയിമിങ് സ്പെഷ്യൽ എഡിഷൻ ROG സ്മാർട്ട് ഫോണുകൾ കൂടാതെ വൺ പ്ലസ് ഏറ്റവും അവസാനം പുറത്തിറക്കിയ വൺ പ്ലസ് 6T മോഡലുകൾ .ഈ രണ്ടു സ്മാർട്ട് ഫോണുകൾക്കും അതിന്റെതായ സവിശേഷതകളാണുള്ളത് .അസൂസിന്റെ സ്മാർട്ട് ഫോണുകൾ ഗെയിമിങ് സ്മാർട്ട് ഫോണുകൾ ആണെങ്കിൽ വൺ പ്ലസ്6T രണ്ടും കൂടി ചേർന്നതാണ് .എന്നാൽ സൗണ്ട് സിസ്റ്റത്തിലും കൂടാതെ കൂളിംഗ് സിസ്റ്റത്തിലും അസൂസിന്റെ ROG മുന്നിലാണ് .

അസൂസിന്റെ ROG സ്മാർട്ട് ഫോൺ 

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .ഗെയിം കളിക്കുന്നതിനു ഇത് വളരെ സഹായകവുമാകുന്നു .2.96GHz octa-core Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .റേസർ സ്മാർട്ട് ഫോൺ ,ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് എന്നി ഗെയിമിങ് സ്മാർട്ട് ഫോണുകൾക്ക് ഒരു വെല്ലുവിളി തന്നെയാകും അസൂസിന്റെ ROG എന്ന മോഡൽ .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4000 mahന്റെ കരുത്തിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

എല്ലാ തരത്തിലുള്ള ഗെയിമുകളും മികച്ച പെർഫോമൻസോടെ കളിക്കുവാൻ സാധിക്കും എന്നാണ് കമ്പനി പറയുന്നത് .ലോകത്തിലെ ആദ്യത്തെ കൂളിംഗ് ടെക്നോളജിയിൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ഫോൺ ആണ് അസൂസിന്റെ ROG മോഡലുകൾ .കൂടാതെ 30 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇതിനുണ്ട് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .12 + 8 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടത്തെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .എന്നാൽ പെർഫോമനസിന്‌ മുൻഗണ നൽകിക്കൊണ്ടാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .

ഗെയിമിങ് കളിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .69999 രൂപയാണ് ഇതിന്റെ വിലവരുന്നത്.

വൺ പ്ലസ്സിന്റെ 6T 

37999 രൂപമുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലിന് 45999 രൂപയാണ് വിലവരുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .

അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :