ഈ മാസം വൺ പ്ലസ് പുറത്തിറക്കിയ മോഡലായിരുന്നു വൺ പ്ലസ് 6T .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഈ ദീപാവലിയ്ക്ക് മികച്ച സെയിൽ ആയിരുന്നു നടന്നിരുന്നത് .എന്നാൽ ഇപ്പോൾ വൺ പ്ലസ് 6t യിൽ നിന്നും മറ്റൊരു കളർ വേരിയന്റ് കൂടി പുറത്തിറങ്ങുന്നു .പർപ്പിൾ കളറുകളിലാണ് അടുത്തതായി വൺ പ്ലസ് 6T പുറത്തിറങ്ങുന്നത് .നവംബർ 16 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
37999 രൂപമുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലിന് 45999 രൂപയാണ് വിലവരുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .
അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .37999 രൂപ ,41999 രൂപ കൂടാതെ 45999 രൂപയാണ് വിലവരുന്നത് .