8ജിബി റാംമ്മിൽ Avengers എഡിഷൻ ,വില 44999 രൂപ

Updated on 18-May-2018
HIGHLIGHTS

മെയ് 29 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ

വൺ പ്ലസ് 6 മോഡലുകൾ  പുറത്തിറക്കിയിരിക്കുന്നു .അതിൽ എടുത്തുപറയേണ്ടത് അതിന്റെ സ്പെഷ്യൽ എഡിഷനായ Avengers മോഡലുകളാണ് .ഇതിന്റെ ഡിസൈൻ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത .കൂടാതെ ഇതിന്റെ റാംമ്മിലും ഇന്റെർണൽ സ്റ്റോറേജിലും വൺ പ്ലസ് 6 മോഡലുകളെക്കാൾ വെത്യാസമുണ്ട് .

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .3300 mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

വൺ പ്ലസ് 6 മോഡലുകൾക്ക് 1000 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .അറിയുവാൻ ഇപ്പോൾ തന്നെ ആമസോൺ സൈറ്റ് സന്ദർശിക്കുക .ഇപ്പോൾ തന്നെ ആമസോൺ വഴി നിങ്ങൾക്ക് ഈ സ്മാർട്ട് ഫോൺ നോട്ടിഫൈ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇതിന്റെ മറ്റൊരു Avengers  സ്പെഷ്യൽ എഡിഷൻ കൂടി പുറത്തിറങ്ങുന്നുണ്ട് .8 ജിബിയുടെ റാംമ്മിൽ ആണ് ഈ സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .


Midnight Black, Silk White, Mirror Black എന്നി നിറങ്ങളിൽ വൺ പ്ലസ് 6 മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചുംകൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരും .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :