മികച്ച മിഡ്-റേഞ്ച് ഫോൺ OnePlus Nord 3 ഓഫറിൽ വാങ്ങാം. 33,000 രൂപയ്ക്ക് മുകളിൽ ലോഞ്ച് ചെയ്ത ഫോണാണിത്. ഈ OnePlus 5G ഫോൺ 20,000 രൂപയ്ക്ക് താഴെ വാങ്ങാം. 80W SuperVOOC ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്.
8GB+128GB സ്റ്റോറേജുള്ള OnePlus Nord 3 ഫോണിനാണ് ഓഫർ. ബാങ്ക് ഡിസ്കൌണ്ട് ഉൾപ്പെടുത്താതെയുള്ള ഓഫറാണിത്. 41 ശതമാനം വിലക്കിഴിവാണ് വൺപ്ലസ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. മിസ്റ്റി ഗ്രീൻ, ടെമ്പസ്റ്റ് ഗ്രേ നിറങ്ങളിലുള്ള ഫോണുകളാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. അത്യാകർഷകമായ ഓഫറിന് മുമ്പ് ഫോണിന്റെ സ്പെസിഫിക്കേഷനുകൾ നോക്കാം.
6.74-ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. 120Hz വരെ സ്ക്രീനിന് ബ്രൈറ്റ്നെസ് ലഭിക്കുന്നു. 2772X1240 പിക്സൽ റെസല്യൂഷനാണ് വൺപ്ലസ് ഫോൺ ഡിസ്പ്ലേയ്ക്ക് നൽകിയിട്ടുള്ളത്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ഈ സ്മാർട്ഫോണിനുണ്ട്. ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ മിഡ്-റേഞ്ച് ഫോണിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 9000 ആണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OxygenOS ആണ് സോഫ്റ്റ് വെയർ. ആൻഡ്രോയിഡ് 14, ഏറ്റവും പുതിയ OS-ലേക്ക് നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാം.
മിഡ് റേഞ്ച് ബജറ്റിൽ വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണ്. 50 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. ഇതിൽ OIS ഫീച്ചറും നൽകിയിട്ടുണ്ട്. 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും ഫോണിലുണ്ട്. 2 മെഗാപിക്സലാണ് വൺപ്ലസ് ഫോണിലെ മാക്രോ ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ 16MP ക്യാമറയുമുണ്ട്.
5,000mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് 3 ഫോണിലുള്ളത്. 80W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, യുഎസ്ബി ടൈപ്പ്-സി ചാർജിങ് സപ്പോർട്ടുമുണ്ട്.
Read More: T20 World Cup Live: ഫ്രീയായി Cricket കാണാൻ Jio തരുന്ന 7 ഓഫറുകൾ
വൺപ്ലസ് നോർഡ് 4 ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കും. ഈ സമയത്താണ് തൊട്ടുമുമ്പുള്ള മോഡലിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 8GB റാം, 128GB സ്റ്റോറേജുള്ള ഫോണിന് 33,999 രൂപയാകും. ഇപ്പോൾ ആമസോണിൽ 19,999 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. ഇതൊരു പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക. ഏകദേശം പകുതി വിലയ്ക്ക് അടുത്താണ് വിലക്കിഴിവ് നൽകിയിട്ടുള്ളത്. വൺപ്ലസ് നോർഡ് 3 5Gയ്ക്കുള്ള ആമസോൺ ലിങ്ക്.