OnePlus ഫ്ലാഗ്ഷിപ്പ് ഫോൺ എത്തുന്നതിന് മുന്നേ Oneplus 12R വിലക്കിഴിവിൽ. OnePlus 13 വരും മാസങ്ങളിൽ വിപണിയിൽ അവതരിപ്പിക്കും. ഈ വർഷമാദ്യം കമ്പനി OnePlus 12R ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
ഇപ്പോഴിതാ ഈ പ്രീമിയം സ്മാർട്ഫോണിന് ആകർഷകമായ വിലക്കിഴിവ് ലഭിക്കുന്നു. 8GB+128GB, 16GB+256GB, 8GB+256GB എന്നിങ്ങനെ മൂന്ന് വേരിന്റുകളാണ് ഫോണിനുള്ളത്. ബേസ് വേരിയന്റ് സ്മാർട്ഫോണിന് 2000 രൂപയുടെ ഡിസ്കൌണ്ട് ഇപ്പോൾ ലഭിക്കുന്നു.
6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും ലഭിക്കുന്നു. LTPO 4.0 ടെക്നോളജി ഇതിൽ ഉപയോഗിച്ചിരിക്കുന്നു. 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് ഈ 5G ഫോണിലുണ്ട്. ഫോൺ സ്ക്രീനിൽ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 octa-core ചിപ്‌സെറ്റ് ഫോണിലുണ്ട്. ഇതിലൂടെ പ്രീമിയം ഫോണിൽ നിന്ന് ഹൈ-പെർഫോമൻസ് പ്രതീക്ഷിക്കാം.
ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് 12ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 50MP സോണി IMX890 മെയിൻ സെൻസറാണ് സ്മാർട്ഫോണിലുള്ളത്. ഇതിൽ വൺപ്ലസ് അൾട്രാ-വൈഡ്, മാക്രോ ലെൻസുകളും നൽകിയിട്ടുണ്ട്. 16MP ഫ്രണ്ട് ഫേസിങ് ക്യാമറയുള്ള ഫോണാണിത്.
ഗ്രാഫൈറ്റും ഡ്യുവൽ വേപ്പർ ചേമ്പറുകളും ഈ ഫോണിലുണ്ട്. ഇതിനായി ക്രയോ-വെലോസിറ്റി കൂളിങ് സിസ്റ്റമാണ് സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 5,500mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. 100W SUPERVOOC ചാർജിങ്ങിനെയും സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. വൺപ്ലസ് 12ആർ വെറും 26 മിനിറ്റ് ചാർജ് ചെയ്താൽ ഫുൾ ചാർജാകും.
മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. കൂൾ ബ്ലൂ, ഐയൺ ഗ്രേ എന്നിവ ലോഞ്ച് സമയത്ത് തന്നെ പുറത്തിറക്കി. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സൺസെറ്റ് ഡ്യൂൺ കളർ വേരിയന്റ് ലോഞ്ച് ചെയ്തത്.
വൺപ്ലസ് 12ആറിൽ മാറ്റ് മെറ്റൽ ഫ്രെയിമാണുള്ളത്. ഫോൺ ഗ്രിപ്പോടെ പിടിയ്ക്കാൻ ഇത് ഗുണം ചെയ്യും. ഫോണിൽ അലേർട്ട് സ്ലൈഡറും നൽകിയിരിക്കുന്നു.
8GB+128GB, 8GB+256GB, 16GB+256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളുണ്ട്. ഇവയിൽ 8GB,128GB ഫോണിനാണ് ഓഫർ അനുവദിച്ചിരിക്കുന്നത്. 256GB വൺപ്ലസ് ഫോണുകൾക്ക് ഓഫർ ലഭ്യമല്ല.
Read More: Lowest Price: ഈ ഓഫർ മിസ്സാക്കരുത്, 8000 രൂപയിൽ താഴെ വാങ്ങാം Redmi 13C 5G
വൺപ്ലസ് 12 ആറിന്റെ 8GB+128GB ഫോൺ 39,998 രൂപയുടേതാണ്. ഈ ബേസ് വേരിയന്റിന് ആമസോൺ കൂപ്പൺ കിഴിവ് നൽകുന്നു. 2000 രൂപയുടെ കൂപ്പൺ കിഴിവാണ് ലഭിക്കുന്നത്. ഇങ്ങനെ 37,998 രൂപയ്ക്ക് നിങ്ങൾക്ക് പ്രീമിയം വൺപ്ലസ് സ്വന്തമാക്കാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്. ഇത് വാങ്ങുന്നവർക്ക് JioPlus പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ 2,250 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.
8GB+256GB സ്റ്റോറേജിന് 42,998 രൂപയാണ് വില. 16GB+256GB ഫോണിന് 45,998 രൂപയുമാണ്. ഈ രണ്ട് വേരിയന്റുകൾക്കും ബാങ്ക് ഓഫർ നിലവിൽ ലഭിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക് കാർഡിലൂടെ 1750 രൂപ ഇങ്ങനെ ലാഭിക്കാം. 8GB+256GB പർച്ചേസ് ലിങ്ക്. 16GB+256GB വൺപ്ലസ് 12R വാങ്ങാനുള്ള ലിങ്ക്.