Snapdragon പ്രോസസറും Triple ക്യാമറയുമുള്ള OnePlus 5G ഫോൺ വിലക്കിഴിവിൽ

Updated on 16-May-2024
HIGHLIGHTS

വൻ വിലക്കിഴിവിൽ OnePlus 5G ഫോൺ വാങ്ങാം

ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G പ്രോസസറാണ് സ്മാർട്ഫോണിലുള്ളത്

ഇത് ട്രിപ്പിൾ റിയർ ക്യാമറയുള്ള 5G സ്മാർട്ഫോണാണ്

ആൻഡ്രോയിഡ് വിപണിയിലെ രാജാക്കന്മാരാണ് OnePlus ഫോൺ. OnePlus Nord CE 3 Lite 5G ഇപ്പോൾ വിലക്കുറവിൽ. Qualcomm Snapdragon പ്രോസസറുള്ള ഫോണാണിത്. ഇപ്പോഴിതാ വൻ വിലക്കിഴിവിൽ OnePlus 5G ഫോൺ വാങ്ങാം. ആമസോൺ സെയിലിലാണ് ഫോൺ ഡിസ്‌കൗണ്ടിൽ വിൽക്കുന്നത്.

OnePlus Nord CE 3 Lite സ്പെസിഫിക്കേഷൻ

6.72 ഇഞ്ച് വലിപ്പമുള്ള വലിയ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 120Hz അഡാപ്റ്റീവ് റീഫ്രെഷ് റേറ്റ് വരുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G പ്രോസസറാണ് സ്മാർട്ഫോണിലുള്ളത്. ഇത് ട്രിപ്പിൾ റിയർ ക്യാമറയുള്ള 5G സ്മാർട്ഫോണാണ്.

OnePlus Nord CE 3 Lite

ഫോണിന്റെ പ്രൈമറി ക്യാമറ 108 മെഗാപിക്സലാണ്. 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും ഇതിലുണ്ട്. കൂടാതെ 2 മെഗാപിക്സലിന്റെ മാക്രോ ലെൻസും ഫോണിൽ ഉൾപ്പെടുന്നു. ഫോണിൽ 16MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

5000mAh ആണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റിന്റെ ബാറ്ററി. ഇത് 67W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. OxygenOS സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. 5G, 4G LTE സെല്ലുലാർ ടെക്നോളജിയെ ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്.

OnePlus Nord CE 3 Lite വില എത്ര?

ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ വൺപ്ലസ് ഫോണിന് വമ്പൻ വിലക്കിഴിവാണുള്ളത്. 17,499 രൂപയിലാണ് ഇപ്പോൾ ഫോൺ വിൽക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഫോണിന്റെ വിലയാണിത്. 19,999 രൂപ വില വരുന്ന ഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനിപ്പോൾ ആമസോൺ 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു.

ഇതിന് പുറമെ ഫോണിന് ആമസോൺ ബാങ്ക് ഓഫറും അനുവദിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഫറുകൾ ലഭിക്കും. ഐസിഐസിഐ ബാങ്ക്, വൺകാർഡ് എന്നിവയ്ക്കും ഓഫറുണ്ട്. ഇങ്ങനെ ബാങ്ക് ഓഫറിലൂടെ 1,250 രൂപ വരെ കിഴിവുണ്ട്.

READ MORE: WhatsApp New Feature: ഇനി WhatsApp Call ഈസിയാ! പുതിയ ഫീച്ചർ നിങ്ങൾക്ക് സമയലാഭം

അതായത്, 16,000 രൂപ റേഞ്ചിൽ വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് വാങ്ങാം. എക്സ്ചേഞ്ച് ഓഫറിലൂടെ വേറെയും ഡിസ്കൌണ്ട് ലഭിക്കുന്നതാണ്. വിലക്കിഴിവിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :