ഇന്ത്യൻ വിപണികീഴടക്കാൻ വൺപ്ലസ് ഏപ്രിലിൽ

ഇന്ത്യൻ വിപണികീഴടക്കാൻ  വൺപ്ലസ്  ഏപ്രിലിൽ
HIGHLIGHTS

വൺ പ്ലസ് 2 വിപണിയിലെത്തിച്ച ശേഷമുള്ള ആദ്യത്തെ ഈ വിലക്കുറവ് കുടുതൽ ഉപഭോക്താക്കളെ തങ്ങളിലേക്കാകർഷിക്കാൻ കാരണമാകുമെന്ന് വൺപ്ലസ് കണക്കു കൂട്ടുന്നു.

വൺപ്ലസ് 2' ഫോണിനു 2000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഇതോടെ വൺ പ്ലസ് 2 ന്റെ 16 ജിബി മോഡൽ 20,999 രൂപയ്ക്കും 64 ജിബി വേരിയന്റ് 22, 999 രൂപയ്ക്കും വാങ്ങാന്‍ കഴിയും. ൺ പ്ലസ് 2 വിപണിയിലെത്തിച്ച ശേഷമുള്ള ആദ്യത്തെ ഈ വിലക്കുറവ് കുടുതൽ ഉപഭോക്താക്കളെ തങ്ങളിലേക്കാകർഷിക്കാൻ കാരണമാകുമെന്ന് വൺപ്ലസ് കണക്കു കൂട്ടുന്നു.

22,999 രൂപയ്ക്ക് ലഭ്യമായിരുന്ന 16 ജിബി വേരിയന്റിനും 24,999 രൂപയ്ക്ക് വിപണിയിലുള്ള 64 ജിബി മോഡലിനുമാണ് രണ്ടായിരം രൂപ വീതം വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.1080 x 1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഇൻസെൽ ഡിസ്പ്ലേയോട് കൂടിയ വൺ പ്ലസ് 2 സ്മാർട്ട് ഫോണിന് 1.8 ജിഗാ ഹെട്സ് വേഗത നൽകുന്ന 64 ബിറ്റ് ഒക്ടാകോർ സ്നാപ്ഡ്രാഗൺ 810 വെർഷൻ 2.0 സിസ്റ്റം ഓൺ ചിപ്പ് പ്രോസസറാണ് കരുത്ത് പകരുന്നത്.

3300 എം എ എച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോണിന്റെ സി ടൈപ്പ് യു എസ് ബി കണക്ടിവിറ്റിയാണ് എടുത്തു പറയേണ്ട സവിശേഷത. 4 ജിബിയുടെ എൽ പി ഡി സി ആർ 4 റാമോട് കൂടിയ വേഗതയേറിയ ഈ ഇരട്ട സിം ഹാൻഡ്സെറ്റിന് രണ്ട് സിമ്മുകളിലും ഡ്യുവൽ സ്റ്റാന്റ് ബൈ 4ജി പിന്തുണയുണ്ട്. 13 മെഗാപിക്സൽ പ്രധാന കാമറയും 5 എം.പി വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറുമുള്ള ഫോൺ ഓക്സിജൻ 2.0 ഒ എസിലാണ് പ്രവർത്തിക്കുന്നത്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo