6 ജിബി റാമിന്റെ വിശാലതയുള്ള അതിവേഗ സ്മാർട്ട്ഫോണിന്റെ വരവോടെ വൺ പ്ലസ് ആഗോള ഭീമന്മാരായ ആപ്പിളിന് പോലും ഭീഷണിയാകുമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്. 1.5 ജിഗാ ഹെട്സ് വേഗത നൽകുന്ന ക്വാൾകോം സ്നാപ്ഡ്രാഗൺ 820 (MSM8996) സിസ്റ്റം ഓൺ ചിപ്പ് പ്രോസസറാണ് വൺ പ്ലസ് 3 സ്മാർട്ട് ഫോണിന് കരുത്ത് പകരുന്നത്.ൺ പ്ലസ് 3 ആൻഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒഎസിലാണ് പ്രവർത്തിക്കുന്നത്.വൺ പ്ലസ് വൺ പോലെ ഏറെ ശ്രദ്ധ നേടാൻ വൺ പ്ലസ് 2 എന്ന മോഡലിന് കഴിഞ്ഞില്ലെങ്കിലും വൺ പ്ലസ്x എന്ന ഫോണിലൂടെ വിപണിയെ കാര്യമായി സ്വാധീനിക്കാൻ ഈ സ്മാർട് ഫോൺ ബ്രാന്റിന് കഴിഞ്ഞു.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ പ്രതീക്ഷിക്കുന്ന ഫോൺ; 16 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയ്ക്കൊപ്പം 64 ജിബിയുടെ ആന്തരിക സംഭരണ ശേഷിയും ഉൾപ്പെടുത്തിയാകും പുതിയ ഹാൻഡ്സെറ്റ് എത്തുക.