39,999 രൂപയ്ക്ക് OnePlus 13R വന്നേ വന്നേ! ട്രിപ്പിൾ ക്യാമറയും 6000mAh ബാറ്ററിയുമുള്ള 5 വമ്പൻ ഫീച്ചറുകൾ

39,999 രൂപയ്ക്ക് OnePlus 13R വന്നേ വന്നേ! ട്രിപ്പിൾ ക്യാമറയും 6000mAh ബാറ്ററിയുമുള്ള 5 വമ്പൻ ഫീച്ചറുകൾ
HIGHLIGHTS

OnePlus ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കൊപ്പം OnePlus 13R എന്ന പ്രീമിയം ഫോണുമെത്തി

വൺപ്ലസ് 12 എന്ന 2024 ഫ്ലാഗ്ഷിപ്പ് മോഡലിലെ അതേ പ്രോസസറാണ് ഈ ഫോണിലുള്ളത്

ജനുവരി 13-നാണ് ഫോണുകളുടെ വിൽപ്പന ആരംഭിക്കുക

OnePlus ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കൊപ്പം OnePlus 13R എന്ന പ്രീമിയം ഫോണുമെത്തി. മികച്ച പ്രോസസറും ഡിസ്പ്ലേയും കരുത്തൻ ബാറ്ററിയുമുള്ള ഫോണാണിത്. വൺപ്ലസ് 12 എന്ന 2024 ഫ്ലാഗ്ഷിപ്പ് മോഡലിലെ അതേ പ്രോസസറാണ് ഈ ഫോണിലുള്ളത്. 50,000 രൂപയ്ക്ക് താഴെ പുറത്തിറക്കിയ വൺപ്ലസ് 13R കുറിച്ച് അറിയാനുള്ളതെല്ലാം ഇവിടെയുണ്ട്.

വൺപ്ലസ് 13R: വിലയും വേരിയന്റും

ഫ്ലാഗ്ഷിപ്പ് മോഡൽ 3 വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. എന്നാൽ കുറച്ചുകൂടി കുറഞ്ഞ ബജറ്റിലുള്ള OnePlus 13R രണ്ട് വേരിയന്റുകളാണുള്ളത്.

oneplus 13r under 50000 rs
വൺപ്ലസ് 13R

12 GB/256GB വേരിയന്റിന് 42,999 രൂപയാകുന്നു. 16 GB/512GB മോഡലിന് 49,999 രൂപയുമാകും. നെബുല നോയർ, ആസ്ട്രൽ ട്രയൽ നിറങ്ങളിലാണ് ഫോണുകൾ അവതരിപ്പിച്ചത്. ജനുവരി 13-നാണ് ഫോണുകളുടെ വിൽപ്പന ആരംഭിക്കുക.

ഫോണിന് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി മികച്ച ഓഫർ ലഭിക്കും. 3,000 രൂപ തൽക്ഷണ കിഴിവ് ഇങ്ങനെ നിങ്ങൾക്ക് സ്വന്തമാക്കാം. 39999 രൂപയിൽ ഇങ്ങനെ ഓഫറിൽ വാങ്ങാനാകും.

OnePlus 13R: സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് ProXDR AMOLED ഡിസ്‌പ്ലേയാണ് ഫോണിൽ അവതരിപ്പിച്ചത്. ഇത്
LTPO 4.1 സാങ്കേതികവിദ്യയും 4,500 nits പീക്ക് ബ്രൈറ്റ്നെസ്സുമുള്ള ഫോണാണ്. പെർഫോമൻസ് ഫ്ലാഗ്ഷിപ്പ് എന്ന് വിളിക്കാവുന്ന സ്മാർട്ഫോണിന് കോർണിങ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്. ഇതിൽ ക്വാഡ് കർവ് സ്ക്രീനാണ് നൽകിയിട്ടുള്ളത്.

ക്വാൽകോമിന്റെ Snapdragon 8 Gen 3 SoC ആണ് ഫോണിലെ പ്രോസസർ. ഇത് മുമ്പത്തെ ഫ്ലാഗ്ഷിപ്പായ വൺപ്ലസ് 12-ൽ നൽകിയ അതേ പ്രോസസറാണ്. 12/16GB LPDDR5x റാമും 256GB/512GB UFS 4.0 സ്റ്റോറേജുമാണ് ഫോണിനുള്ളത്.

ഫോണിന്റെ പിൻഭാഗത്ത് OIS പിന്തുണയ്ക്കുന്ന 50MP പ്രൈമറി സെൻസറുണ്ട്. OIS സപ്പോർട്ടുള്ള 50MP ടെലിഫോട്ടോ സെൻസറും നൽകിയിരിക്കുന്നു. മൂന്നാമത്തെ ക്യാമറ 8MP അൾട്രാ വൈഡ് ആംഗിൾ സെൻസറാണ്. സെൽഫികൾക്കായി വൺപ്ലസ് 13ആറിന്റെ മുൻവശത്ത് 16MP സെൻസറുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15-ൽ ഫോൺ പ്രവർത്തിക്കുന്നു. ഫ്ലാഗ്ഷിപ്പ് ഫോണിൽ ഉപയോഗിച്ചിട്ടുള്ള കരുത്തുറ്റൻ ബാറ്ററിയാണ് ഇതിലുള്ളത്. 6,000mAh ബാറ്ററിയും 80W SUPERVOOC ചാർജിങ്ങും ഫോണിനുണ്ട്. എന്നാൽ വയർലെസ് ചാർജിംഗിന് വൺപ്ലസ് 13R സപ്പോർട്ട് ചെയ്യുന്നില്ല.

OnePlus 13R: 5 വമ്പൻ ഫീച്ചറുകൾ

ഒന്നാമത്തേത് 120Hz റിഫ്രഷ് റേറ്റുള്ള AMOLED ഡിസ്‌പ്ലേയാണ്. മറ്റൊന്ന് ഫ്ലാഗ്ഷിപ്പുകളിൽ ഇതുവരെ ഉപയോഗിച്ചിരുന്ന പ്രോസസർ. ഫോണിന്റെ മൂന്നാമത്തെ പ്രത്യേകത 6,000mAh-ന്റെ കരുത്തുറ്റ ബാറ്ററിയാണ്. മറ്റൊന്ന് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ്. അഞ്ചാമത്തെ സവിശേഷത വൺപ്ലസ് 13ആറിന്റെ താങ്ങാനാവുന്ന വില തന്നെയാണ്.

Also Read: OnePlus 13: 2025-ന്റെ First Flagship, ക്യാമറയിലും ബാറ്ററിയിലും വൻ അപ്ഡേറ്റ്! വില, ഫീച്ചറുകൾ, വിൽപ്പന എല്ലാമറിയാം…

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo