New ഫ്ലാഗ്ഷിപ്പ്, OnePlus 13 ലോഞ്ച് ഇന്ന്, Galaxy S25 Ultra-യേക്കാൾ പൊളിയാണോ?

New ഫ്ലാഗ്ഷിപ്പ്, OnePlus 13 ലോഞ്ച് ഇന്ന്, Galaxy S25 Ultra-യേക്കാൾ പൊളിയാണോ?
HIGHLIGHTS

ഈ വർഷത്തെ ആദ്യ ഫ്ലാഗ്ഷിപ്പ് OnePlus 13 ഇന്ന് ഇന്ത്യയിലേക്ക് രംഗപ്രവേശം നടത്തുന്നു

Samsung Galaxy S25 Ultra എന്ന സാംസങ് ഫ്ലാഗ്ഷിപ്പും ജനുവരിയിൽ ലോഞ്ചുണ്ട്

രണ്ട് ഫ്ലാഗ്ഷിപ്പുകളുമായി താരതമ്യം ചെയ്താൽ ആരായാരിക്കും മികച്ചത്?

OnePlus 13 ഇന്ന് ഇന്ത്യയിലേക്ക് രംഗപ്രവേശം നടത്തുന്നു. ഈ വർഷത്തെ ആദ്യ ഫ്ലാഗ്ഷിപ്പ് ലോഞ്ചാണ് വൺപ്ലസ് എന്ന ചൈനീസ് കമ്പനിയിലൂടെ സാധ്യമാക്കുന്നത്. ഇതിനൊപ്പം 12R-ന്റെ പിൻഗാമിയായി OnePlus 13R ഫോണും പുറത്തിറങ്ങും.

OnePlus 13 vs Galaxy S25 Ultra

OnePlus 13 എന്ന ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ചോർന്ന വിവരങ്ങളിൽ ഏകദേശ വിലയും ഫീച്ചറുകളുമുണ്ട്. ഈ മാസം ലോഞ്ചിന് മറ്റൊരു വമ്പൻ ആൻഡ്രോയിഡ് ഫോണും വരുന്നുണ്ടല്ലോ! Samsung Galaxy S25 Ultra എന്ന സാംസങ് ഫ്ലാഗ്ഷിപ്പും ജനുവരിയിൽ ലോഞ്ചുണ്ട്. ഈ മാസത്തെ രണ്ട് ഫ്ലാഗ്ഷിപ്പുകളുമായി താരതമ്യം ചെയ്താൽ വിലയ്ക്ക് അനുസരിച്ച് മികച്ച പെർഫോമൻസ് ആരായാരിക്കും തരുന്നത്? നോക്കാം…

OnePlus 13: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

OnePlus 13
OnePlus 13

6.82-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും സുഗമമായ 120Hz റിഫ്രഷ് റേറ്റുമാണ് ഫോണിലുള്ളത്. സുഗമമായ ഡിസൈനും പ്രീമിയം സ്റ്റൈലിലുമാണ് ഫോൺ അവതരിപ്പിക്കുക.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റായിരിക്കും ഫോണിലുണ്ടാകുക. ഇത് അൾട്രാ ഫാസ്റ്റ് പ്രകടനം ഉറപ്പാക്കുന്നു. 100W ഫാസ്റ്റ് ചാർജിങ്ങും, 6,000 mAh ബാറ്ററിയും ഇതിലുണ്ടാകും.

OnePlus 13: ക്യാമറ

വൺപ്ലസ് 13 ഹാസൽബ്ലാഡ് എഞ്ചിനീയറിംഗ് ചെയ്ത ക്യാമറയിലാണ് വരുന്നത്. ഇതിൽ ട്രിപ്പിൾ ട്രിപ്പിൾ റിയർ ക്യാമറ തന്നെയായിരിക്കും നൽകുക. 50MP+50MP+50MP ചേർന്നതാണ് ക്യാമറ സിസ്റ്റമെന്ന് ലഭിക്കുന്ന റിപ്പോർട്ട്.

ടെലിഫോട്ടോ ലെൻസിന് 3x സൂം ഫീച്ചറുണ്ടായിരിക്കും. 32MP ഫ്രണ്ട് ക്യാമറയും ഈ സ്മാർട്ഫോണിലുണ്ടാകും.

Also Read: OnePlus 13 vs OnePlus 13R: രണ്ട് വ്യത്യസ്ത വിലയിൽ പ്രീമിയം പെർഫോമൻസ്, 7-ന് എത്തുന്ന New Phones വിശേഷങ്ങൾ

Samsung Galaxy S25 Ultra: ഫീച്ചറുകൾ

വരാനിരിക്കുന്ന സാംസങ് ഫോണിൽ ഫ്ലാറ്റ്-ഫ്രെയിം ബോഡി നൽകിയേക്കും. ഇതിൽ 8.4 എംഎം കനമുള്ള പുതുക്കിയ ഡിസൈൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6.8 ഇഞ്ച് AMOLED 2X ഡിസ്‌പ്ലേയ്ക്ക്, 120Hz റിഫ്രഷ് റേറ്റായിരിക്കും ഉളളത്.

ഗാലക്‌സി എസ്25 അൾട്രായിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് നൽകാനാണ് സാധ്യത. മികച്ച AI ഫീച്ചറുകളും കസ്റ്റമൈസേഷനുകളും ഫോണിലുണ്ടാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OneUI 7 ആണ് ഇത് പ്രവർത്തിക്കുന്നത്.

ഗാലക്സി S25 അൾട്രാ: ക്യാമറ

ലഭിക്കുന്ന വിവരമനുസരിച്ച്, 200MP പ്രൈമറി ലെൻസായിരിക്കും മെയിൻ ക്യാമറ. 50MP അൾട്രാവൈഡ് ക്യാമറ, വേരിയബിൾ സൂം ഉള്ള 50MP ടെലിഫോട്ടോ ലെൻസും നൽകിയേക്കും. ഇതിൽ നിങ്ങൾക്ക് സ്പേസ് സൂം ഫീച്ചറും ലഭിക്കുന്നതാണ്.

വൺപ്ലസ് 13 vs ഗാലക്സി S25 അൾട്രാ

ഇനി രണ്ട് ഫ്ലാഗ്ഷിപ്പ് മോഡലുകളുടെയും വിലയുമായി ഒത്തുനോക്കാം. ഗാലക്സി എസ്25 അൾട്രായ്ക്ക് ഇന്ത്യയിൽ 1,35,000 രൂപയായിരിക്കും ഏകദേശവില. ഇന്ന് എത്തുന്ന വൺപ്ലസ് 13 ഫോണിന് 67,000 രൂപ മുതലായിരിക്കും വില. രണ്ട് ഫ്ലാഗ്ഷിപ്പ് മോഡലുകളും വിലയ്ക്ക് അനുസരിച്ചുള്ള ഫീച്ചറുകളുമായാണ് വരുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo