OnePlus 13 തങ്ങളുടെ പുതിയ മുൻനിര സ്മാർട്ഫോൺ ഉടനെത്തിക്കും. ഒക്ടോബർ 31-ന് വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഫോൺ വിപണിയിൽ അവതരിപ്പിക്കും. ആദ്യം ചൈനീസ് വിപണിയിലേക്കാണ് സ്മാർട്ഫോൺ വരുന്നത്.
വരാനിരിക്കുന്ന പ്രീമിയം ഫോണിന്റെ ഡിസൈനും മറ്റ് വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നു. ഒക്ടോബർ അവസാനം ഫോൺ ചൈനയിലാണ് ലോഞ്ച് ചെയ്യുന്നത്. ശേഷം ഒട്ടും താമസിയാതെ വൺപ്ലസ് 13 ഇന്ത്യയിലുൾപ്പെടെ അവതരിപ്പിച്ചേക്കും.
ഫോണിന്റെ ഡിസൈനെ കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. മൂന്ന് കളർ ഓപ്ഷനുകളിലാണ് പ്രീമിയം ഫോൺ അവതരിപ്പിക്കുക. വെള്ള, കറുപ്പ്, കൂടാതെ നീലകലർന്ന വേരിയന്റിലുമായിരിക്കും ഫോൺ വരുന്നത്.
ഇതിന് കർവ്ഡ് സ്‌ക്രീനായിരിക്കില്ല ഉണ്ടാകുന്നത്. ഇപ്പോഴിറങ്ങുന്ന ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ മാതൃക വൺപ്ലസ് ഇതിലും പരീക്ഷിച്ചേക്കും. ആപ്പിളും സാംസങ്ങും ഗൂഗിളും ഫ്ലാറ്റ് സ്ക്രീനുള്ള സ്മാർട്ഫോണുകളാണ് പുറത്തിറക്കിയത്. ഇതേ ട്രെൻഡ് പിടിക്കാനാണ് വൺപ്ലസ്സും തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. ഇങ്ങനെ ഫ്ലാറ്റ് സ്ക്രീനുകൾ വീണ്ടും തിരിച്ചുവരവിലാണെന്ന് പറയാം.
ലോക്കൽ റിഫ്രഷ് റേറ്റ് ഫീച്ചറോട് കൂടിയ BOE X2 ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഇതിൽ 6000mAh-ന്റെ വലിയ ബാറ്ററിയുണ്ട്. ഫോണിലുള്ളത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആയിരിക്കും.
അടുത്ത മുൻനിര സ്മാർട്ട്‌ഫോണിൽ ഏറ്റവും പുതിയ ഒഎസ് ആയിരിക്കുമുള്ളത്. ഓപ്പറേറ്റിംഗ് സ്കിൻ OxygenOS 15 ഒക്ടോബർ 24-ന് അവതരിപ്പിക്കുന്നു. അതിനാൽ വൺപ്ലസ് 13 ആൻഡ്രോയിഡ് 15-ൽ പ്രവർത്തിപ്പിക്കുന്നതാകുമെന്നാണ് സൂചന.
Also Read: Latest iPhone Issue: iOS 18.1 വന്നിട്ടും രക്ഷയില്ല, iPhone 16 Pro ഫോണിൽ പരാതിയോട് പരാതി…
ഇതുവരെ ഉണ്ടായിരുന്ന പോലെ ക്യാമറ മൊഡ്യൂൾ ഇടതു വശത്ത് മൂലയ്ക്ക് ആയിരിക്കില്ല. പകരം ഇത് ചെറുതായി മധ്യഭാഗത്തേക്ക് മാറ്റിയേക്കും. എന്നാലും കൃത്യമായി മധ്യഭാഗത്താണെന്ന് പറയാനാകില്ല. ഫോണിന് ഫ്രഷ് ലുക്ക് നൽകാനാണോ, അതോ ഫോട്ടോഗ്രാഫി മികവിനാണോ നൽകിയിട്ടുള്ളതെന്ന് വ്യക്തമല്ല. വൺപ്ലസ് 11-ൽ നമ്മൾ കാണുന്നത് പോലെയാണ് ക്യാമറ ലേഔട്ടും വരുന്നത്.
എന്തായാലും വൺപ്ലസ് 13 ചൈനീസ് ലോഞ്ചിനായി കാത്തിരിക്കുകയാണ് ടെക് ലോകം. ഇതിന് ശേഷം ഫോൺ ഇന്ത്യയിലെത്താൻ അടുത്ത വർഷം ജനുവരി ആയേക്കും.