സൂപ്പർവൂക്ക് ചാർജിങ്ങും കരുത്തുറ്റൻ പ്രോസസറുമായി OnePlus 13 വരുന്നു. വൺപ്ലസിന്റെ അടുത്ത ഫ്ലാഗ്ഷിപ്പിന് കാത്തിരിക്കുമ്പോൾ പ്രതീക്ഷകളേറെയാണ്. 4.32GHz പരമാവധി പ്രോസസ്സിംഗ് വേഗതയാണ് ഈ സ്മാർട്ഫോണിനുള്ളത്.
ജനുവരിയിലായിരിക്കും ഫോണിന്റെ ആഗോള ലോഞ്ച്. എന്നാൽ ഒക്ടോബർ 31-ന് സ്മാർട്ഫോൺ ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തു. വരാനിരിക്കുന്ന കേമൻ ഫോണിലെ വിശേഷങ്ങൾ അറിയാം.
അടുത്തിടെ എത്തിയ ഫാസ്റ്റ് ചിപ്സെറ്റ് Snapdragon 8 എലൈറ്റ് ആണ് ഇതിലുണ്ടാകുക. 3.1 മില്യൺ എന്ന ശ്രദ്ധേയമായ AnTuTu സ്കോർ ഫോണിനുണ്ടാകും. ആപ്പുകളും ഫയലുകളും അതിവേഗം ലോഡാകുന്ന പ്രോസസറായിരിക്കും ഇതിലുള്ളത്. 24GB വരെ LPDDR5X റാമും 1TB UFS 4.0 സ്റ്റോറേജും ഉണ്ടായിരിക്കും. അതിനാൽ തന്നെ ഫോൺ ഫാസ്റ്റ് പെർഫോമൻസും ലോഡിങ്ങും ഉറപ്പാക്കുന്നു.
വൺപ്ലസ് 13 50-മെഗാപിക്സൽ LYT-808 പ്രൈമറി ക്യാമറയിലാണ് വരുന്നത്. ഇതിൽ 50-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസുണ്ടായിരിക്കും. കൂടാതെ, 3x ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ട്.
ഫോൺ 4K 60fps ഡോൾബി വിഷൻ സപ്പോർട്ടോടെയാണ് വരുന്നത്. ഷാഡോലെസ് ഫോട്ടോഗ്രാഫി, ലൈവ് ഫോട്ടോസ് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ടാകും.
രണ്ടാം തലമുറ BOE X2 ഡിസ്‌പ്ലേയാണ് ഈ പ്രീമിയം ഫോണിലുണ്ടാകുക. ലോകത്തിലെ ആദ്യത്തെ DisplayMate A++-സർട്ടിഫൈഡ് സ്‌ക്രീനായിരിക്കും ഇതിലുള്ളത്. 6.82 ഇഞ്ച് ഡിസ്‌പ്ലേ പാനലിൽ ഫുൾ ബ്രൈറ്റ്‌നസ് DC ഡിമ്മിങ്ങ് നൽകിയേക്കും.
ഗ്ലൗസ് ധരിക്കുമ്പോഴും ഉപയോഗിക്കാവുന്ന രീതിയിൽ പുതിയ ഗ്ലോവ് ടച്ച് ടെക്‌നോളജിയും ഇതിലുണ്ടാകും. അതുപോലെ അൾട്രാ സെറാമിക് ക്രിസ്റ്റൽ ഗ്ലാസ് പ്രൊട്ടക്ഷനോടെയാണ് സ്മാർട്ഫോൺ വരുന്നത്. മൈക്രോ-ക്വാഡ്-കർവ്ഡ് ഡിസൈനും ഇതിന് ലഭിക്കുന്നതാണ്.
6,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. 100W വയർഡ്, 50W വയർലെസ് SuperVOOC ഫാസ്റ്റ് ചാർജിങ് ഇതിനുണ്ടാകും. അതുപോലെ മറ്റൊരു സ്പെഷ്യൽ ചാർജിങ് ഫീച്ചറും ഇതിനുണ്ടാകും. കാന്തിക വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ആദ്യത്തെ വൺപ്ലസ് ഫ്ലാഗ്ഷിപ്പായിരിക്കും ഇത്.
നനഞ്ഞ, എണ്ണമയമുള്ള വിരലുകളിൽ പോലും ഫോൺ വേഗത്തിൽ അൺലോക്കിംഗ് ചെയ്യാനാകും. ഇതിനായി വൺപ്ലസ് 13 അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ അവതരിപ്പിക്കുന്നു. ഇത്രയും സവിശേഷതയുള്ള ഫിംഗർ പ്രിന്റ് സെൻസറുമായി വരുന്ന ആദ്യ വൺപ്ലസ് ഫോണാണിത്.
പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് IP68, IP69 റേറ്റിങ്ങുണ്ടാകും. ഇത് സ്പ്ലാഷുകളെ മികവുറ്റ രീതിയിൽ പ്രതിരോധിക്കും. അതുപോലെ, വെള്ളത്തിനടിയിലും മറ്റും നനവിനെ പ്രതിരോധിക്കാനുള്ള സവിശേഷതയും ഫോണിനുണ്ട്.
സീറോ ലേറ്റൻസിയോടെ നേറ്റീവ് 120fps ഗെയിമിങ് ഈ സ്മാർട്ഫോണിനുണ്ടായിരിക്കും. ഉയർന്ന ഡിമാൻഡുള്ള 3D ടേൺ-ബേസ്ഡ് ഫ്ലാഗ്ഷിപ്പിൽ നൽകുന്നുണ്ട്. ഓപ്പൺ വേൾഡ് ഗെയിമുകൾക്ക് ഇതിൽ 120fps + 900p മോഡ് ഉൾപ്പെടുത്തുന്നുണ്ട്. ഇ-സ്‌പോർട്‌സ് ഡിസ്‌പ്ലേയുള്ളതിനാൽ ഫുൾ ചാർജിൽ നിന്ന് ഷട്ട് ഡൗൺ വരെ ഫുൾ ഫ്രെയിം റേറ്റിൽ പ്രവർത്തിക്കും.
ColorOS 15-ൽ പ്രവർത്തിക്കുന്ന സോഫ്റ്റ് വെയറായിരിക്കും ഫോണിലുണ്ടാകുക. ടൈഡൽ എഞ്ചിൻ, അറോറ എഞ്ചിൻ എന്നിവ പോലുള്ള ഫീച്ചറുകൾ ഇതിലുണ്ടാകും. ഫ്ലൂയിഡ് ഇന്റർഫേസ്, 400 മീറ്റർ ഒറ്റ-ടാപ്പ് ഫയൽ ട്രാൻസ്ഫർ കപ്പാസിറ്റിയും സ്മാർട്ഫോണിനുണ്ട്. ഗൂഗിളിന്റെ സർക്കിൾ-ടു-സെർച്ചിന് സമാനമായ AI വൺ-ക്ലിക്ക് ഫീച്ചർ ലഭിച്ചേക്കും.
ഹാൻഡിൽ-ലെവൽ 4D ഗെയിമിങ് ബയോണിക്ക് വൈബ്രേഷൻ മോട്ടോർ ടർബോ ഫോണിലുണ്ടാകും. 602mm³ മോട്ടോർ വോള്യവും 72-ലധികം തരം O-Haptics വൈബ്രേഷൻ ഇഫക്‌റ്റുകളും ഉണ്ടായിരിക്കും. സ്മാർട്ഫോൺ ടച്ച് ഫീലിനെ ഇത് വേറിട്ടതാക്കുന്നു.
Also Read: അവിശ്വസനീയം! Qualcomm Snapdragon പ്രോസസർ OnePlus 5G വെറും 16999 രൂപയ്ക്ക്, ശരിക്കും Bumper Offer
രണ്ടാം തലമുറ ഡ്യുവൽ വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റമായിരിക്കും ഇതിലുണ്ടാകുക. 9,925mm² ഇരട്ട-പാളി 2K സൂപ്പർക്രിട്ടിക്കൽ ഗ്രാഫൈറ്റും ഫോണിൽ നൽകിയേക്കും. പുതിയ സ്റ്റാക്ക് ചെയ്ത തെർമലി കണ്ടക്റ്റീവ് ജെൽ സാങ്കേതികവിദ്യയും ഫീച്ചർ ചെയ്യുന്നു.