വൺപ്ലസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് OnePlus 13 പുറത്തിറക്കി. 69,999 രൂപയ്ക്ക് വൺപ്ലസിന്റെ പ്രീമിയം സ്മാർട്ഫോൺ വിപണിയിലെത്തിച്ചു. Snapdragon 8 Elite ചിപ്പും ഫ്ലാറ്റ് ഡിസ്പ്ലേയുമാണ് ഫോണിലുള്ളത്. ഇതുവരെയുള്ള വളഞ്ഞ ഡിസ്‌പ്ലേയിൽ നിന്ന് മാറി നിരപ്പായ സ്ക്രീനാണ് വൺപ്ലസ് കൊണ്ടുവന്നത്.
6.82-ഇഞ്ച് 120Hz ProXDR LPTO 4.1 AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. 4,500 nits പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ഫ്ലാറ്റ് ഡിസ്പ്ലേയ്ക്ക് മുകളിൽ സെറാമിക് ഗ്ലാസ് പ്രൊട്ടക്ഷനിലാണ് ഫോൺ അവതരിപ്പിച്ചത്.
ഫോണിലുള്ളത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ്. ഇതിൽ Sony LYT-808 പ്രൈമറി ഷൂട്ടറാണുള്ളത്. സോണി LYT 600 ടെലിഫോട്ടോ ലെൻസും, 3X ഒപ്റ്റിക്കൽ സൂമുള്ള അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറുമുണ്ട്.
ഹാസൽബ്ലാഡിനൊപ്പം ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ 50 മെഗാപിക്സൽ ക്യാമറയാണ് അവതരിപ്പിച്ചിട്ടുള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ 15-ൽ ഫോൺ പ്രവർത്തിക്കുന്നു. 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിൽ ലഭിക്കും. 1 TB വരെ സ്റ്റോറേജ് ഓപ്ഷനുള്ള ഫ്ലാഗ്ഷിപ്പാണ് അവതരിപ്പിച്ചത്.
100W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്‌ക്കുന്ന ഫോണാണ്. ഇതിൽ 6,000mAh-ന്റെ വലിയ ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. OnePlus, MagSafe ചാർജിംഗ് പോലെയുള്ള മാഗ്നറ്റിക് കെയ്‌സുകളും AIRVOOC മാഗ്നറ്റിക് ചാർജറും ഇതിലുണ്ട്.
അൾട്രാ-സോണിക് ഫിംഗർപ്രിന്റ് സെൻസറാണ് വൺപ്ലസ് ഫോണിലുണ്ടാകുക. ഇതിന് IP68, IP69 റേറ്റിംഗുമുണ്ട്.
ഫോൺ ഫ്ലാറ്റ് ഡിസ്പ്ലേയിലാണ് വൺപ്ലസ് 13 ലോഞ്ച് ചെയ്തത്. ബ്ലാക്ക് എക്ലിപ്‌സ്, ആർട്ടിക് ഡോൺ, മിഡ്‌നൈറ്റ് ഓഷ്യൻ നിറങ്ങളിൽ ഫോൺ ലഭിക്കുന്നതാണ്.
ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റ്, വൺപ്ലസ് സ്റ്റോറുകളിൽ ഫോൺ വിൽപ്പനയ്ക്ക് എത്തും. അതുപോലെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയും വൺപ്ലസ് 13 വിൽക്കുന്നു.
ജനുവരി 10 വെള്ളിയാഴ്ചയാണ് വൺപ്ലസ് 13 വിൽപ്പന. ഫോണിന്റെ സ്റ്റോറേജും വിൽപ്പന വിവരങ്ങളും ഇതാ…
12GB+256GB വേരിയന്റ് 69,999 രൂപ
16GB + 512GB സ്റ്റോറേജ് 76,999 രൂപ
24GB RAM + 1TB മോഡലിന് 89,999 രൂപ
ICICI ബാങ്ക് കാർഡ് വഴി നിങ്ങൾക്ക് കൂടുതൽ ഇളവ് നേടാം. അതായത് ഇങ്ങനെ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ബേസിക് മോഡലിന് 64,999 രൂപ വിലയെത്തും. 5000 രൂപയാണ് ഫോണുകൾക്ക് ലഭിക്കുന്ന ബാങ്ക് ഓഫർ.