OnePlus 13 ആദ്യ സെയിൽ ഇന്ന് ആരംഭിക്കുന്നു. വൺപ്ലസ് ജനുവരി 7-നാണ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോൺ പുറത്തിറക്കിയത്. ഏറ്റവും പുതിയ പ്രോസസറാണ് ഫോണിൽ വൺപ്ലസ് ഉൾപ്പെടുത്തിയത്. ജനുവരി 10-ന് ഇന്ന് സ്മാർട്ഫോൺ വിൽപ്പന ആരംഭിക്കുകയാണ്. എന്നാൽ ഫോണിനൊപ്പം അവതരിപ്പിച്ച വൺപ്ലസ് 13R വിൽപ്പന ജനുവരി 13-നായിരിക്കും.
ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റ്, വൺപ്ലസ് സ്റ്റോറുകളിൽ നിന്ന് ഫോണുകൾ വാങ്ങാം. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 69,999 രൂപയാകും. 16GB + 512GB സ്റ്റോറേജിന് 76999 രൂപയാകും. 24GB+1TB മോഡലിന് 89,999 രൂപയാണ് വിലയാകുക.
ഓൺലൈനിൽ മാത്രമല്ല, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും വൺപ്ലസ് 13 വാങ്ങാം. ഐസിഐസിഐ ബാങ്ക് കാർഡ് ഓഫറുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് OnePlus 13 വാങ്ങാൻ കഴിയും. ഇങ്ങനെ ബേസിക് മോഡൽ 64,999 രൂപയാകുന്നു.
6.82-ഇഞ്ച് വലിപ്പമുള്ള ഫോണാണ് വൺപ്ലസ് 13. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഡിസ്പ്ലേയിൽ ProXDR LPTO 4.1 AMOLED ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 4,500 nits പീക്ക് ബ്രൈറ്റ്നെസ് സ്ക്രീനിനുണ്ട്. കർവ്ഡ് ഡിസ്പ്ലേയ്ക്ക് പകരം ഫ്ലാറ്റ് ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ സെറാമിക് ഗ്ലാസ് പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഫോണിലുള്ളത്. ഇതിൽ Sony LYT-808 പ്രൈമറി ഷൂട്ടറും കൊടുത്തിട്ടുണ്ട്. സോണി LYT 600 ടെലിഫോട്ടോ ലെൻസുള്ള ഫോണാണിത്. 3X ഒപ്റ്റിക്കൽ സൂമുള്ള അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറും ഇതിൽ നൽകിയിരിക്കുന്നു.
ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് 13 ഫോണിലുള്ളത്. ഇതിൽ 50 മെഗാപിക്സൽ ക്യാമറയുണ്ട് ഇത് ഹാസൽബ്ലാഡിനൊപ്പമാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ 15 ആണ് സോഫ്റ്റ് വെയർ. 4 വർഷത്തെ OS അപ്‌ഡേറ്റ് ഫോണിലുണ്ട്. അതുപോലെ 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിൽ ലഭിക്കും. 1 TB വരെ സ്റ്റോറേജ് ഓപ്ഷൻ ഫോണിന് ലഭിക്കുന്നു.
100W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ വൺപ്ലസ് 13 സപ്പോർട്ട് ചെയ്യുന്നു. 50W വയർലെസ് ചാർജിംഗും പിന്തുണയ്‌ക്കുന്ന ഫോണാണിത്. ഇതിൽ 6,000mAh-ന്റെ വലിയ ബാറ്ററിയുണ്ട്. MagSafe ചാർജിംഗ് പോലെയുള്ള മാഗ്നറ്റിക് കെയ്‌സുകളും AIRVOOC മാഗ്നറ്റിക് ചാർജറും ഫോണിൽ നൽകിയിരിക്കുന്നു.