ഏറെ കാലമായി കാത്തിരിക്കുന്ന OnePlus 13 വരുന്നു. കമ്പനിയുടെ Flagship മോഡൽ അവതരിപ്പിക്കാൻ ഇനി ആഴ്ചകൾ മാത്രം. 2025 ജനുവരി 7-നാണ് ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. OnePlus 13 മാത്രമല്ല ലോഞ്ചിലുണ്ടാകുക, വൺപ്ലസ് 13R,Buds Pro 3 എന്നിവയും കൂട്ടത്തിലുണ്ടാകും.
ഫോണിന്റെ ലോഞ്ച് തീയതി എന്തായാലും കമ്പനി സ്ഥിരീകരിച്ചു. വിലയും മറ്റ് ഫീച്ചറുകളെയും കുറിച്ച് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇവയിൽ ഏറെക്കുറെ ശരിയാകാനും സാധ്യതയുണ്ട്. ഞങ്ങൾക്ക് കിട്ടിയ റിപ്പോർട്ട് അടിസ്ഥാനത്തിൽ OnePlus 13 Price, പ്രോസസർ, ഡിസ്പ്ലേയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ കൊടുക്കുന്നു.
12GB+256GB വേരിയന്റുള്ള വൺപ്ലസ് 12 ആയിരുന്നു ഇന്ത്യയിൽ പുറത്തിറക്കിയത്. ഇതിന് വില ആരംഭിച്ചത് 64,999 രൂപയിലും. ഇവയേക്കാൾ ഏകദേശം 4,000 മുതൽ 5,000 രൂപ വരെ വില കൂടുതലാകും വൺപ്ലസ് 13 ഫോണിനെന്നാണ് അറിയാൻ കഴിയുന്നത്.
എന്നുവച്ചാൽ ഏകദേശം 69,999 രൂപ വരെ വില ആയേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്തായാലും സ്മാർട്ഫോൺ ആമസോണിൽ ഇപ്പോഴേ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 7 ഔദ്യോഗിക ലോഞ്ചിന് ശേഷം ഫോൺ ആമസോണിൽ വാങ്ങാനാകും എന്നാണ് കരുതുന്നത്.
Also Read: 200MP ക്വാഡ് ക്യാമറ Galaxy S23 Ultra 80000 രൂപയ്ക്ക് താഴെ! ആ ഓഫർ വീണ്ടുമെത്തി
വരാനിരിക്കുന്ന OnePlus Flagship-ന്റെ ഡിസൈൻ എങ്ങനെയായിരിക്കുമെന്നാണ് പലരുടെയും ആകാംക്ഷ. ക്യാമറ ലേഔട്ടിന് ഒരു ഗോൾഡ് ലേഔട്ട് നൽകിക്കൊണ്ട്, ബോഡി മെലിഞ്ഞ ഡിസൈനിൽ അവതരിപ്പിക്കും.
ബ്ലാക്ക് എക്ലിപ്‌സ്, ആർട്ടിക് ഡോൺ, മിഡ്‌നൈറ്റ് ഓഷ്യൻ എന്നിങ്ങനെ മൂന്ന് പുതിയ കളറുകളായിരിക്കും നൽകുക. മിഡ്‌നൈറ്റ് ഓഷ്യൻ കളറിലുള്ള ഫോണിന് മൈക്രോ ഫൈബർ വീഗൻ ലെതർ ഫിനിഷ് ഉണ്ടായിരിക്കും. ഈ സ്മാർട്ഫോണുകൾക്ക് IP68, IP69 റേറ്റിങ്ങുകളാണ് ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ട്. OnePlus 12 5G-യ്ക്ക് 7000 രൂപ DISCOUNT, ഇവിടെ നിന്നും വാങ്ങാം.
ഈ സ്മാർട്ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് നൽകുമെന്ന് പ്രതീക്ഷിക്കാം. ഫോൺ സ്ക്രീനിന് ഷാർപ്പ് 2K റെസല്യൂഷനുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. 6.82 ഇഞ്ച് BOE X2 OLED ഡിസ്‌പ്ലേയായിരിക്കും നൽകുന്നത്. ഇത് ഡോൾബി വിഷൻ സപ്പോർട്ടുള്ള സ്ക്രീനായിരിക്കും.
50MP പ്രൈമറി സെൻസറും 50MP പെരിസ്‌കോപ്പ് ലെൻസും, 50MP അൾട്രാവൈഡ് ലെൻസും ഇതിനുണ്ടായിരിക്കും. ഹാസൽബ്ലാഡ്-ട്യൂൺ ചെയ്ത ട്രിപ്പിൾ-ക്യാമറ യൂണിറ്റായിരിക്കും ഫോണിലുള്ളത്. ഇത് നൂതന AI ഫീച്ചറുകളോടെ വരുന്നു. വൺപ്ലസ് 13 ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15-ൽ പ്രവർത്തിക്കുന്നു.
100W വയർഡ് ചാർജിങ്ങിനെയും 50W വയർലെസ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. 6,000mAh ബാറ്ററിയാണ് ഇതിൽ നൽകുന്നതെന്നാണ് ലഭിക്കുന്ന വിവരം.