ജനുവരി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് OnePlus 12R. കാരണം, വൺപ്ലസ് 11Rലൂടെ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റായ ബ്രാൻഡാണിത്. 2024ലും ചരിത്രം ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ജനുവരി 23നാണ് വൺപ്ലസ് റിലീസ് ചെയ്യുന്നത്. വൺപ്ലസ് 12ന്റെ അതേ തീയതിയിൽ തന്നെയാണ് 12Rഉം ലോഞ്ച് ചെയ്യുന്നത്. കിടിലൻ ക്യാമറയും ഡിസൈനുമാണ് വൺപ്ലസ് 12ആറിലുള്ളത്. ഇപ്പോഴിതാ ലോഞ്ചിന് മുന്നേ ഫോണിന്റ വില ചോർന്നു. കൂടാതെ ടെക് ലോകം ചില ഫീച്ചറുകളും വൺപ്ലസ് 12Rൽ പ്രതീക്ഷിക്കുന്നുണ്ട്.
6.78 ഇഞ്ച് ഓറിയന്റൽ AMOLED LTPO സ്‌ക്രീനാണ് ഇതിലുള്ളത്. 1264 x 2780 പിക്‌സൽ റെസല്യൂഷനാണ് സ്ക്രീനിലുള്ളത്. 4,500 നിറ്റ് ആണ് ബ്രൈറ്റ്നെസ്. ഇതിന് 360Hz ടച്ച് സാംപ്ലിങ് റേറ്റ് വരുന്നു. അലുമിനിയം അലോയ് മെറ്റൽ മിഡിൽ ഫ്രെയിമാണ് ഫോണിന് നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ ഒരു ഗ്ലാസ് ബോഡിയുമുണ്ട്.
സ്നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് പ്രോസസർ. ആൻഡ്രോയിഡ് 14 OS സോഫ്‌റ്റ്‌വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5,500mAh ബാറ്ററിയാണ് ഫോണിലുള്ളത്. 100W SuperVOOC ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും വൺപ്ലസിലുണ്ട്. ഇതിൽ IP68 റേറ്റിങ്ങുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് 12Rലുള്ളത്. 50 മെഗാപിക്സൽ സോണി IMX890 ലെൻസാണ് പ്രൈമറി ക്യാമറയിലുള്ളത്. f/1.8 ലെൻസും, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഇതിലുണ്ട്. 8-മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും ഫോണിലുണ്ട്. f/2.4 ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ക്യാമറയും വൺപ്ലസ് ഫോണിൽ നൽകിയിട്ടുണ്ട്. സെൽഫിയ്ക്കായി ഫോണിൽ f/2.4 ലെൻസുള്ള 16-മെഗാപിക്സൽ സെൻസറുമുണ്ട്.
രണ്ട് വാരങ്ങൾക്ക് ശേഷം വൺപ്ലസ് 12ആർ വിപണിയിൽ എത്തും. ഫോണിന്റെ ബേസിക് മോഡലിന് 40,000 മുതൽ 42,000 രൂപ വരെയായിരിക്കും വില. വൺപ്ലസ് 12, വൺപ്ലസ് 12R എന്നിങ്ങനെ 2 ഫോണുകളായിരിക്കും സീരീസിലുള്ളത്. 39,999 രൂപയായിരുന്നു ഫോണിന്റെ മുൻഗാമിയായ വൺപ്ലസ് 11Rന്റെ വില.
READ MORE: പാസ്‌വേഡില്ലാതെ Google അക്കൗണ്ട് ഹാക്കിങ്ങോ?
Amazon വഴിയായിരിക്കും ഫോണിന്റെ വിൽപ്പന. അതേ സമയം, പച്ച, സിൽവർ, കറുപ്പ് നിറങ്ങളിൽ വൺപ്ലസ് 12 ലഭ്യമാകുന്നതാണ്.