OnePlus 12R Sale Live: വീണ്ടും തുടങ്ങി, 8GB, 16GB RAM വൺപ്ലസ് 12R മിഡ് റേഞ്ച് ഫോൺ ഇപ്പോൾ വാങ്ങാം

OnePlus 12R Sale Live: വീണ്ടും തുടങ്ങി, 8GB, 16GB RAM വൺപ്ലസ് 12R മിഡ് റേഞ്ച് ഫോൺ ഇപ്പോൾ വാങ്ങാം
HIGHLIGHTS

OnePlus 12R എന്ന മിഡ് റേഞ്ച് ഫോണിന്റെ വിൽപ്പന വീണ്ടും ആരംഭിച്ചു

കഴിഞ്ഞ ആഴ്ചയായിരുന്നു ഫോണിന്റെ ആദ്യ സെയിൽ നടന്നത്

ഫെബ്രുവരി 13 ഉച്ചയ്ക്ക് മുതൽ വിൽപ്പന തുടങ്ങി

ഈ വർഷത്തെ ഏറ്റവും മികച്ച പ്രീമിയം ഫോണിലൊന്നാണ് OnePlus 12. ഇതിനൊപ്പം OnePlus 12R എന്ന മിഡ് റേഞ്ച് ഫോണും ലോഞ്ച് ചെയ്തു. കഴിഞ്ഞ ആഴ്ചയായിരുന്നു ഫോണിന്റെ ആദ്യ സെയിൽ. വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കകം വൺപ്ലസ് 12ആർ വിറ്റഴിഞ്ഞു. ഇനിയിതാ വൺപ്ലസ് 12R-ന്റെ രണ്ടാം വിൽപ്പന ആരംഭിച്ചു.

OnePlus 12R വിശേഷപ്പെട്ട വിൽപ്പന

ഫെബ്രുവരി 13 ഉച്ചയ്ക്ക് മുതൽ വിൽപ്പന തുടങ്ങി. അത്യാധുനിക ഫീച്ചറുകളുള്ള ഏറ്റവും പുതിയ സ്മാർട്ഫോണാണിത്. ഇപ്പോഴിതാ ആമസോണിൽ വൺപ്ലസ് 12ആറിന്റെ വിൽപ്പന വീണ്ടും തുടങ്ങി. 39,999 രൂപയ്ക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്ന് ഫോൺ വാങ്ങാം. എന്നാൽ ബാങ്ക് ഓഫറുകളും മറ്റും ഇതിൽ ലഭിക്കുന്നതാണ്.

OnePlus 12R സ്പെസിഫിക്കേഷൻ
OnePlus 12R സ്പെസിഫിക്കേഷൻ

ഇങ്ങനെ 1000 രൂപയുടെ വിലക്കിഴിവുണ്ട്. ICICI, വൺകാർഡുകൾക്കാണ് വൺപ്ലസ് 12ആർ പർച്ചേസിൽ ഓഫറുള്ളത്. ഇങ്ങനെ 38,999 രൂപയ്ക്ക് ഫോൺ വാങ്ങാനാകും. കൂടാതെ വൺപ്ലസ് 12 സീരീസ് ഫോണുകൾക്ക് ജിയോ ഓഫറും ലഭ്യമാണ്. ഓഫറിൽ വാങ്ങാൻ, CLICK HERE

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണ് വൺപ്ലസ് 12ആറിനുള്ളത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 39,999 രൂപ വില വരുന്നു. ഇതിന്റെ ഉയർന്ന സ്റ്റോറേജാണ് 256GB വേരിയന്റ്. ഇതിന് 16GB റാമാണുള്ളത്. ഈ വേരിയന്റിന് 45,999 രൂപയാണ് വില.

ഇനി എക്സ്ചേഞ്ച് ഓഫറിലൂടെ വാങ്ങുകയാണെങ്കിൽ അധിക കിഴിവുണ്ട്. 34,600 രൂപയാണ് പഴയ ഫോൺ മാറ്റി വാങ്ങുമ്പോൾ കിട്ടുന്നത്. കൂൾ ബ്ലൂ, അയൺ ഗ്രേ എന്നീ ആകർഷക നിറങ്ങളിൽ വൺപ്ലസ് 12ആർ വാങ്ങാം. ഇതാ ഇവിടെ നിന്നും വാങ്ങൂ… Amazon

OnePlus 12R സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് AMOLED ProXDR ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന് 120 Hz റീഫ്രെഷ് റേറ്റ് വരുന്നു. അഡ്രിനോ 740 GPU-മായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് പ്രോസസർ. ആൻഡ്രോയിഡ് 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് OxygenOS 14-നെ അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ്.

വൺപ്ലസ് 12 എന്ന ഹൈ-എൻഡ് ഫോൺ വാങ്ങാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല. അങ്ങനെയുള്ളവർക്ക് അതേ സീരീസിൽ അതേ ബ്രാൻഡിൽ നിന്ന് ഫോൺ വാങ്ങാം.

വൺപ്ലസ് 12ആറിന്റെ മെയിൻ ക്യാമറ 50MP Sony IMX890 സെൻസറാണ്. ഇതിന് f/1.8 അപ്പേർച്ചർ, OIS സപ്പോർട്ട് എന്നിവയും വരുന്നു. 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസാണ് വൺപ്ലസ്സിലുള്ളത്. ഇതിന് പുറമെ 2എംപിയുടെ മാക്രോ ക്യാമറയും ഫോണിലുണ്ട്.

READ MORE: Circle To Search AI: ഗാലക്സി S24 AI ടൂൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്…

വൺപ്ലസ് 12ആറിന് 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുണ്ട്. ഇതിന് f/2.4 അപ്പർച്ചറും, EIS ഫീച്ചറും നൽകിയിരിക്കുന്നു. 24 mm ഫോക്കൽ ലെങ്ത് ഉള്ള സെൽഫി ക്യാമറയും ഫോണിലുണ്ട്.

പവർ നൽകാൻ 12R-ൽ ഡ്യുവൽ-സെൽ ടെക്നോളജി ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 100W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo