OnePlus 12R New Version: ഹൈ പെർഫോമൻസുള്ള പുതിയ എഡിഷൻ! മുമ്പത്തേക്കാൾ 10,000 രൂപ വില കൂടുതൽ
OnePlus 12R മോഡലിൽ പുതിയൊരു വേർഷൻ ലോഞ്ച് ചെയ്തു
Genshin Impact വേർഷനാണ് വൺപ്ലസ് എത്തിച്ചിരിക്കുന്നത്
MWC 2024 സമ്മേളനത്തിലാണ് വൺപ്ലസ് 12ആർ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയത്
ഈ വർഷത്തെ മികച്ച പ്രീമിയം ഫോണായിരുന്നു OnePlus 12R. മിഡ് റേഞ്ച് ബജറ്റുകാർക്ക് വാങ്ങാവുന്ന ഏറ്റവും നല്ല ഫോണെന്ന് പറയാം. ഇപ്പോഴിതാ വൺപ്ലസ് 12ആറിന്റെ പുതിയൊരു എഡിഷൻ പുറത്തിറങ്ങി. Genshin Impact വേർഷനാണ് വൺപ്ലസ് എത്തിച്ചിരിക്കുന്നത്. ഇത് ഗെയിമിങ്ങിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
MWC 2024 സമ്മേളനത്തിലാണ് വൺപ്ലസ് 12ആർ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കിയത്. ബാഴ്സലോണയിലാണ് മൊബൈൽ വേൾഡ് കോൺഗ്രസ് നടക്കുന്നത്.
OnePlus 12R സ്പെഷ്യൽ വേർഷൻ
എന്നാൽ വൺപ്ലസ് 12ആറിനേക്കാൾ ഇതിന് വില കൂടുതലാണ്. OnePlus Ace 3 എന്നും ഇവ അറിയപ്പെടുന്നു. 12GB റാമും 256GBs സ്റ്റോറേജുമുള്ള ഫോണാണ് വൺപ്ലസ് 12R. ഇതിന് ഏകദേശം 49,999 രൂപ വരെ വിലയാകും. എന്നാൽ യഥാർഥ വൺപ്ലസ് 12ആറിന് 39,999 രൂപയാണ് വിലയാകുക. ഇതിന്റെ ഓപ്പൺ സെയിൽ മാർച്ച് 19ന് നടക്കും.
OnePlus 12R പ്രത്യേകതകൾ
6.78 ഇഞ്ച് ഓറിയന്റൽ AMOLED LTPO സ്‌ക്രീനാണ് ഇതിലുള്ളത്. ഈ ഫോണിന് 1264 x 2780 പിക്‌സൽ റെസല്യൂഷനുണ്ട്. കൂടാതെ 4,500 നിറ്റ്സ് ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോണാണിത്.
120Hz അഡാപ്റ്റീവ് റീഫ്രെഷ് റേറ്റാണ് വൺപ്ലസ് 12ആർ പുതിയ ഫോണിലുള്ളത്. ഇതിന് HDR ഡിസ്‌പ്ലേയും, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 കോട്ടിങ്ങുമുണ്ട്. ജെൻഷിൻ ഇമ്പാക്റ്റ് എഡിഷന് അലുമിനിയം അലോയ് മെറ്റൽ മിഡിൽ ഫ്രെയിമാണുള്ളത്.
ഈ സ്പെഷ്യൽ പ്രീമിയം ഫോണിലും സ്നാപ്ഡ്രാഗൺ 8 ജെൻ 2 സോക് ആണ് ചിപ്സെറ്റ്. UFS 4.0 ടെക്നോളജിയാണ് സ്മാർട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റമാണ് വൺപ്ലസ് 12ആർ സ്പെഷ്യൽ വേർഷനിലുള്ളത്. ഇവയെല്ലാം ഇന്നത്തെ മുൻനിര സ്മാർട്ഫോണുകളിൽ ഉപയോഗിക്കുന്നവയാണ്.
5,500mAh ബാറ്ററിയും 100W SuperVOOC ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും ഫോണിലുണ്ട്. IP68 റേറ്റിങ്ങാണ് വൺപ്ലസ് എസ് 3 മോഡലിനുള്ളത്.
ക്യാമറ
ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് ഏസ് 3 വേർഷനിലുള്ളത്. ഇത് നിങ്ങളുടെ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് മികച്ചതാക്കുന്നു. 50 മെഗാപിക്സൽ സോണി IMX890 ആണ് മെയിൻ സെൻസർ. എഫ്/1.8 ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഇതിലുണ്ട്. 8-മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ ഫോണിലുണ്ട്.
READ MORE: Jio 5G Smartphones: Qualcomm ഉൾപ്പെടുന്ന Jio 5G ഫോണുകൾ വരുന്നു, പാവപ്പെട്ടവർക്കാണോ?
ഇതിൽ f/2.2 ലെൻസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2-മെഗാപിക്സൽ മാക്രോ ക്യാമറയിൽ f/2.4 ലെൻസും ലഭ്യമാണ്. സെൽഫികൾക്കും വീഡിയോകൾക്കും ഫോണിന്റെ മുൻവശത്ത് 16MP സെൻസറുണ്ട്. f/2.4 ലെൻസാണ് ഫ്രെണ്ട് ക്യാമറയിലുള്ളത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile