ജസ്റ്റ് ലുക്കിങ് ലൈക് എ WOW! സ്വർണം പൂശി Sunset നിറത്തിൽ OnePlus 12R New ഫോൺ
പ്രീമിയം മിഡ് റേഞ്ച് OnePlus 12R പുതിയ കളറിൽ പുറത്തിറങ്ങി
8GB + 256GB വേരിയന്റിലാണ് പുതിയ കളർ അവതരിപ്പിച്ചിരിക്കുന്നത്
വൺപ്ലസ് Buds 3 ഫോണിനൊപ്പം തികച്ചും ഫ്രീയായി ലഭിക്കുന്നു
OnePlus 12R പുതിയ കളർ വേരിയന്റ് ലോഞ്ച് ചെയ്തു. ഇതുവരെ നീലയും ഗ്രേ കളറിലുമായിരുന്നു ഫോൺ ലഭ്യമായിരുന്നത്. എന്നാൽ സ്വർണ്ണവും പിങ്ക് ടോണും സംയോജിപ്പിച്ച പുതിയ നിറത്തിലും വൺപ്ലസ് ലഭ്യമാകും.
മനം മയക്കും പുതിയ OnePlus 12R
ഈ വർഷം പുറത്തിറങ്ങിയ പ്രീമിയം മിഡ് റേഞ്ച് ഫോണാണിത്. വൺപ്ലസ് 12 ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാനാവാത്തവർക്ക് വേണ്ടിയാണ് 12ആർ എഡിഷൻ. കമ്പനിയുടെ ജനപ്രിയ മോഡൽ കൂടിയാണ് വൺപ്ലസ് 12R. ഇപ്പോഴിതാ New Color Variant കമ്പനി അവതരിപ്പിച്ചു.
കഴിഞ്ഞ ദിവസം പുതിയ കളർ വേരിയന്റ് വരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത്രയും വേഗം ഫോൺ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സൺസെറ്റ് ഡ്യൂൺ കളറിലാണ് വൺപ്ലസ് 12ആർ എത്തിയിരിക്കുന്നത്.
സൺസെറ്റ് ഡ്യൂണിൽ OnePlus 12R
സായാഹ്നത്തിന്റെ നിറങ്ങളോട് ഇഷ്ടമുള്ളവർക്ക് ഫോണും അതേ കളറിൽ വാങ്ങാം. മണൽപ്പരപ്പുകളിലേക്ക് സായാഹ്ന സൂര്യൻ പതിപ്പിക്കുന്ന നിറമാണിത്. സ്വർണ്ണവും ഗോൾഡും ചേർന്ന നിറമെന്ന് പറയാം. വളരെ വ്യത്യസ്തമായ സൺസെറ്റ് ഡ്യൂൺ നിറം വൺപ്ലസ്സിന് വിപണിശ്രദ്ധ നേടിക്കൊടുക്കും.
സ്പെസിഫിക്കേഷൻ
6.78-ഇഞ്ച് AMOLED സ്ക്രീനാണ് വൺപ്ലസ് പ്രീമിയം ഫോണിലുള്ളത്. സ്ക്രീനിൽ LTPO 4.0 ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. 120Hz റീഫ്രെഷ് റേറ്റ് സ്മാർട്ഫോണിനുണ്ട്. SUPERVOOC ചാർജിങ്ങിനെ ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. അതായത് 100W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടാണ് ഫോണിലുള്ളത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ഒക്ടാ കോർ ചിപ്‌സെറ്റുള്ള ഫോണാണിക്. ട്രിപ്പിൾ റിയർ ക്യാമറയിൽ 50MP Sony IMX890 മെയിൻ സെൻസറുണ്ട്. 16MP ആണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ.
പവറിലും ഈ പ്രീമിയം മിഡ്റേഞ്ച് ഫോൺ മികച്ചതാണ്. 5,500mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്. ഫോൺ ഫുൾ ചാർജാകാൻ നിങ്ങൾക്ക് വെറും 26 മിനിറ്റ് മതി.
An excellent performance meets elegant design. It's almost time to get your hands on the best of both. See you on July 20th!
— OnePlus India (@OnePlus_IN) July 12, 2024
Know more: https://t.co/QFBkbtoFqx pic.twitter.com/esUowLxjSS
സൺസെറ്റ് ഡ്യൂൺ വൺപ്ലസ് എങ്ങനെ വാങ്ങാം?
8GB + 256GB വേരിയന്റിലാണ് പുതിയ കളർ അവതരിപ്പിച്ചിരിക്കുന്നത്. 42,999 രൂപയാണ് ഫോണിന്റെ വില. അതായത് വൺപ്ലസ് 12ആറിന്റെ കുറഞ്ഞ വേരിയന്റാണിത്. പുതിയ കളർ വേരിയന്റ് വിൽപ്പനയ്ക്ക് ജൂലൈ 20 മുതൽ ലഭ്യമാകും.
Read More: 2000 രൂപ Special കൂപ്പൺ ഡിസ്കൗണ്ടിൽ realme NARZO 70 5G വാങ്ങാം
ICICI, വൺകാർഡ് ക്രെഡിറ്റ് കാർഡുകൾക്ക് കിഴിവുണ്ടായിരിക്കും. 3,000 രൂപയുടെ ഓഫറാണ് ഇങ്ങനെ ലഭിക്കു. 9 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐയും ലഭിക്കുന്നു. നിങ്ങൾക്ക് സന്തോഷം തരുന്ന മറ്റൊരു വാർത്ത കൂടിയുണ്ട്. വൺപ്ലസ് Buds 3 ഫോണിനൊപ്പം തികച്ചും ഫ്രീയായി ലഭിക്കുന്നു.
വിപണിയിൽ ലഭ്യമായിരുന്ന വൺപ്ലസ് 12ആർ ആമസോണിൽ ഓഫറിൽ വിൽക്കുന്നു. കൂൾ ബ്ലൂ, അയൺ ഗ്രേ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിരുന്നത്. 16GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 2000 രൂപയുടെ കിഴിവുണ്ട്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile